ബലാത്സംഗത്തിനിരയായി പരാതി കൊടുക്കാനെത്തിയ 13 കാരിയെ ബലാത്സംഗം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ

ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം

Written by - Zee Malayalam News Desk | Last Updated : May 4, 2022, 03:24 PM IST
  • ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് സംഭവം
  • പോലീസ് സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റി
  • എസ്എച്ച്ഒ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് എടുത്തു
ബലാത്സംഗത്തിനിരയായി പരാതി കൊടുക്കാനെത്തിയ 13 കാരിയെ ബലാത്സംഗം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ

ഉത്തർപ്രദേശിലെ ലളിത്പൂരിൽ  ബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയെ  പോലീസ്  ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതായി പരാതി. നാല് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതായി പരാതി നൽകാൻ ബന്ധുവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയെയാണ് എസ്എച്ച്ഒ തിലകധാരി സരോജ് ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിൽ ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി പരാതി നൽകി. എസ്എച്ച്ഒ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് എടുത്തു. ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. തിലകധാരി സരോജിനെ സസ്‌പെൻഡ് ചെയ്യുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും മൂന്ന് പോലീസ് സംഘങ്ങൾ ഇയാളെ തിരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 

സംഭവം നടന്നതായി പറയപ്പെടുന്ന പോലീസ് സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകും.

പെൺകുട്ടിയെ നാല് പേർ പ്രലോഭിപ്പിച്ച് ഏപ്രിൽ 22 ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പിതാവ് ചൊവ്വാഴ്ച സമർപ്പിച്ച എഫ്‌.ഐ.ആറിൽ പറയുന്നു. പ്രതി പെൺകുട്ടിയെ കുട്ടിയുടെ  ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും  പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.

മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മായിയും ആ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിലുന്നു. എഫ്. ഐ. ആറിൽ കുട്ടിയുടെ അമ്മായിയെയും പ്രതി ചേർത്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News