UPSC Recruitment 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,സയന്റിഫിക് ഓഫീസർ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് UPSC ഔദ്യോഗിക വെബ്സൈറ്റ് upsc.gov.in വഴി അപേക്ഷ സമർപ്പിക്കണം. ജൂൺ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.
ALSO READ : Fd Intrest Rate: സ്ഥിര നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ നിരക്ക് കൂട്ടി, പലിശ 5.25 വരെ
ഒഴിവുകളുടെ എണ്ണം
സയന്റിഫിക് ഓഫീസർ: 1
അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ്: 21
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ: 2
യോഗ്യത,അപേക്ഷാ ഫീസ്
അതാത് തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യതകളാണ് നിശ്ചയിച്ചിരിക്കുന്നത്.യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യുപിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫീസായി 25/- (ഇരുപത്തിയഞ്ച് രൂപ) അടയ്‌ക്കണം. എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസ് അടക്കാം. SC/ST/PWBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
1- ആദ്യം UPSC വെബ്സൈറ്റ് upsconline.nic.in-ലേക്ക് പോകുക.
2- വെബ്‌സൈറ്റിലേക്ക് പോയ ശേഷം, വിവിധ റിക്രൂട്ട്‌മെന്റ് പോസ്റ്റുകൾക്കായി ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷയ്ക്കുള്ള (ORA) ലിങ്കിൽ ക്ലിക്കുചെയ്യുക. അതിനുശേഷം ഒരു പുതിയ പേജ് തുറക്കും.
3- അപ്ലൈ/അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയ്യുക
4- ഇതിനുശേഷം പേര്, വിലാസം, ഇ-മെയിൽ, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
5- നിങ്ങളുടെ ഫോട്ടോ, ഒപ്പ്, ഫോട്ടോ തിരിച്ചറിയൽ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യുക.
6- ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക.
7- പണമടച്ചതിന് ശേഷം പരീക്ഷാ കേന്ദം തിരഞ്ഞെടുത്ത് സമർപ്പിക്കുക.
8- അപേക്ഷ വിജയകരമായി സമർപ്പിച്ചതിന് ശേഷം, ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...