വെള്ളി മുതല്‍ തിങ്കള്‍ വരെ... ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍

കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. 

Last Updated : Jul 10, 2020, 07:41 AM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 1,248 പുതിയ കോവിഡ്-19 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോര്‍ട്ട് ചെയ്തതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യവകുപ്പ്) അമിത് മോഹൻ പ്രസാദ് അറിയിച്ചു.
വെള്ളി മുതല്‍ തിങ്കള്‍ വരെ... ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. 

വെള്ളിയാഴ്ച (July 10)രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച (July 13) രാവിലെ അഞ്ച് മണി വരെയാണ് ലോക്ക്ഡൌണ്‍ (Corona Lockdown). എല്ലാ ഓഫീസുകളും ഭക്ഷ്യധാന്യ വിപണികളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്നും അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കുമെന്നും ഉത്തര്‍പ്രദേശിലെ (Uttar Pradesh) യോഗി ആദിത്യനാഥ്‌ (Yogi Adityanath) സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് നടത്തുമെങ്കിലും റോഡ്‌ ഗതാഗതം അനുവദിക്കുന്നതല്ല. വിമാന-ട്രെയിന്‍ യാത്രികര്‍ക്ക് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. പെട്രോള്‍ പമ്പുകളും ആശുപത്രികളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. 

ചരക്ക് വാഹനങ്ങൾക്ക് നിരത്തിലിറക്കാമെന്നും നിർമാണ പ്രവർത്തനങ്ങള്‍ തുടരാമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,248 പുതിയ COVID-19 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോര്‍ട്ട് ചെയ്തതെന്ന്  പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യവകുപ്പ്) അമിത് മോഹൻ പ്രസാദ് അറിയിച്ചു.

കൊറോണ വൈറസ് (Corona Virus) ബാധിച്ച് 10,373 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 21,127 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 862 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. 

Trending News