ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് ഭീഷണിയുയര്‍ത്തി സഖ്യകക്ഷി!!

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത മുന്നറിയിപ്പുമായി സഖ്യകക്ഷിയായ സുഹല്‍ദേവ് പാര്‍ട്ടി....

Last Updated : Feb 10, 2019, 06:17 PM IST
ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് ഭീഷണിയുയര്‍ത്തി സഖ്യകക്ഷി!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത മുന്നറിയിപ്പുമായി സഖ്യകക്ഷിയായ സുഹല്‍ദേവ് പാര്‍ട്ടി....

തങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിജെപി തയാറായില്ലെങ്കില്‍ ഉറപ്പായും സഖ്യം ഉപേക്ഷിക്കുമെന്നാണ് പാര്‍ട്ടി നല്‍കുന്ന താക്കീത്. 

ഫെബ്രുവരി 24നകം സാമൂഹിക നീതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ഭീഷണി. ദീര്‍ഘകാലമായി ചില കാര്യങ്ങള്‍ എസ്ബിഎസ്പി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഇത് പരിഗണിക്കാന്‍ തയ്യാറല്ല. എന്നാല്‍ ഇപ്രാവശ്യം അത് സഹിക്കാന്‍ തയ്യാറല്ല. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് പാര്‍ട്ടി നേതാവ് അരുണ്‍ രാജ്ഭര്‍ ഉറപ്പിച്ച്‌ പറഞ്ഞു. 

പാര്‍ട്ടിക്ക് അത്യാവശ്യമെന്ന് തോന്നിയാല്‍ പ്രതിപക്ഷ നിരയിലേക്ക് പോകുമെന്നാണ് എസ്ബിഎസ്പിയുടെ പ്രഖ്യാപനം. ഇപ്പോള്‍ തന്നിരിക്കുന്നത് അവസാനത്തെ മുന്നറിയിപ്പാണ്. ഇനിയൊരു ചര്‍ച്ച ബിജെപിയുമായി ഉണ്ടാവില്ല. സാമൂഹിക നീതി സമിതിയുടെ നിര്‍ദേശങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് നടപ്പാക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ലെന്നും അരുണ്‍ രാജ്ഭര്‍ കുറ്റപ്പെടുത്തി. പിന്നോക്ക വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചിരുന്നു. ഇവര്‍ക്ക് അര്‍ഹിക്കുന്ന തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ബിജെപി സര്‍ക്കാരില്‍ നിന്ന് പിന്നീട് നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ല.

അതേസമയം, പ്രതിപക്ഷ നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. കൂടാതെ, സംസ്ഥാനത്തെ എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് അരുണ്‍ രാജ്ഭര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പിന്നോക്ക വോട്ടുകള്‍ നിര്‍ണ്ണായകമായ യു.പിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുഹേല്‍ദേവ് പാര്‍ട്ടിയ്ക്ക് 3 സീറ്റുകള്‍ ലഭിച്ചിരുന്നു. പാര്‍ട്ടിയെ പിണക്കുന്നത് സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ക്ഷീണം തട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല....

 

 

Trending News