Uttarkashi Tunnel Rescue Update: രക്ഷാദൗത്യം വിജയത്തിലേയ്ക്ക്, തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങി

Uttarkashi Tunnel Rescue Update: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 നിർമ്മാണ തൊഴിലാളികളെ  പുറത്തെത്തിച്ച് തുടങ്ങി. 4 പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. തുരങ്കത്തില്‍ കുടുങ്ങി 17ാം ദിനമാണ് തൊഴിലാളികൾ പുറത്തെത്തുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 04:05 PM IST
  • പുറത്തെത്തിയ്ക്കുന്ന ഉടന്‍തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റും. ഇവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് ഇത്
Uttarkashi Tunnel Rescue Update: രക്ഷാദൗത്യം വിജയത്തിലേയ്ക്ക്, തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങി

Uttarkashi Tunnel Rescue Update: രക്ഷാദൗത്യം വിജയത്തിലേയ്ക്ക്, തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങി

Uttarkashi Tunnel Rescue: ഉത്തരകാശിയിലെ സിൽക്യാരയിൽ നിര്‍മ്മാണത്തിലിരിയ്ക്കുന്ന ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം വിജയത്തിലേയ്ക്ക്....

Also Read: Uttarkashi Tunnel Rescue: ഉത്തരകാശി ടണലിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തില്‍,  തൊഴിലാളികളെ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും 
 
സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 നിർമ്മാണ തൊഴിലാളികളെ  പുറത്തെത്തിച്ച് തുടങ്ങി. 4 പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. തുരങ്കത്തില്‍ കുടുങ്ങി 17ാം ദിനമാണ് തൊഴിലാളികൾ പുറത്തെത്തുന്നത്‌. 

Also Read:  Agniveer Trainee Suicide: മലയാളിയായ അഗ്നിവീർ ട്രെയിനിയെ മരിച്ചനിലയില്‍ കണ്ടെത്തി 

ആംബുലൻസ് ടണലിനുള്ളിലേക്ക് കയറ്റിയാണ് തൊഴിലാളികളെ പുറത്തു എത്തിയ്ക്കുന്നത്. നിരനിരയായി ആംബുലൻസുകൾ ടണലിന് മുന്നിൽ തയ്യാറായി നിൽക്കുകയാണ്.

ഡൽഹിയിൽ നിന്നെത്തിച്ച  6 വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ റാറ്റ് ഹോൾ മൈനിങ്ങ് രീതിയിലൂടെയാണ് അവസാനവട്ട ഡ്രില്ലിങ്ങ് പൂർത്തിയാക്കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൈപ്പിനുള്ളിലൂടെ നുഴഞ്ഞുകയറി തുരക്കൽ പൂർത്തിയായത്.  

പുറത്തെത്തിയ്ക്കുന്ന ഉടന്‍തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റും. ഇവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് ഇത്. 17 ദിവസം തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുടെ സുപ്രധാന ശരീര പാരാമീറ്ററുകൾ പരിശോധിക്കുന്നതിനാണ് അവരെ ഉടന്‍തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്. എല്ലാ തൊഴിലാളികളുടെയും ബിപി, ഹൃദയമിടിപ്പ്, ഷുഗർ നില എന്നിവ പരിശോധിക്കും. ഹൈപ്പർടെൻഷൻ, anxiety എന്നിവയും തൊഴിലാളികളെ ബാധിക്കാം. 
 
തുരങ്കത്തില്‍ നിന്ന് പുറത്തുവരുന്ന തൊഴിലാളികള്‍ക്ക് മാനസിക, ശാരീരിക പരിചരണം ഏറെ ആവശ്യമാണ്. സര്‍ക്കാര്‍ എല്ലാ തരത്തിലും സജ്ജമാണ്. സര്‍ക്കാര്‍ തലത്തില്‍ തൊഴിലാളികളുടെ പരിരക്ഷയ്ക്കായി വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ണ്ണമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News