Mumbai: മലയാളിയായ അഗ്നിവീർ ട്രെയിനി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള 20 കാരിയായ യുവതി, നഗരത്തിന്‍റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ മലാഡിലെ മൽവാനി ഏരിയയിലെ ഐഎൻഎസ് ഹംലയിലെ അഗ്നിവീർ ബാച്ചിന്‍റെ ഭാഗമായിരുന്നു.
മുംബൈ ഹോസ്റ്റലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല.
20 കാരിയായ യുവതി ഏകദേശം രണ്ടാഴ്ച മുമ്പാണ് മുംബൈയിലെത്തിയത്. ഐഎൻഎസ് ഹംലയിൽ നാവികസേനയുടെ പരിശീലനത്തിലായിരുന്നു. അടിസ്ഥാന പരിശീലനം പൂർത്തിയാക്കി 15 ദിവസം മുമ്പാണ് അവൾ പരിശീലന കേന്ദ്രത്തിൽ ചേർന്നത്. മരണപ്പെടുന്നതിനു മുൻപ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
Also Read: Home Vastu: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ ദാരിദ്ര്യം ഫലം
വ്യക്തിഗത കാരണങ്ങളാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ചില വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് യുവതി ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും എന്നാൽ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുറിയിലെത്തിയ റൂം മേറ്റാണ് അപർണ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപർണ്ണ വാതിൽ തുറക്കാത്തതിനെ തുടർന്ന് അടുത്ത മുറിയിലെ താമസക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. പെട്ടെന്ന് തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.