ലഖ്‌നൗ: കന്നുകാലിയെ കശാപ്പ് ചെയ്തുവെന്ന പ്രചരണത്തെ തുടര്‍ന്ന് യുപിയിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി. സംഘർഷം ശാന്തമാക്കാനെത്തിയ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും ഒരു പൊലീസ് ഓഫീസര്‍ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രദേശവാസിയായ യുവാവാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
ഗ്രാമത്തിനടുത്തുള്ള കാട്ടിൽ പശുക്കളെ കശാപ്പ് ചെയ്യുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാനായി പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമവാസികൾ രംഗത്തുവരികയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു.
ജനങ്ങൾ പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചതാണ് സംഘർഷത്തിനിടയായത്. പ്രദേശത്ത് ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ, സംഭവം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.