Viral News: രാത്രി വൈകിയോ? രാജിയുടെ ഓട്ടോയിൽ യാത്ര സൗജന്യമാണ്

കഴിഞ്ഞ 23 വർഷമായി ചെന്നൈ നഗരത്തിൻറെ റോഡുകളിൽ ഹോൺ മുഴക്കി രാജിയുടെ  ഓട്ടോ ഒാടുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 12:38 PM IST
  • തന്‍റെ ഓട്ടോയിൽ കയറുന്ന എല്ലാ യാത്രക്കാർക്കും സുരക്ഷിതമായ യാത്രയാണ് രാജി വാഗ്ദാനം ചെയ്യുന്നത്
  • ഓട്ടോഡ്രൈവർ കൂടിയായ ഭർത്താവിനൊപ്പമാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് രാജി താമസം മാറിയത്
  • സർക്കാർ സ്ക്കൂളിലെ വിദ്യാർഥിനികൾക്കും രാജിയുടെ വക യാത്ര ഫ്രീയാണ്
Viral News: രാത്രി വൈകിയോ? രാജിയുടെ ഓട്ടോയിൽ  യാത്ര സൗജന്യമാണ്

പെൺകുട്ടികൾക്കും പ്രായമാവർക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയാണ് ചെന്നൈയിൽനിന്നൊരു ഓട്ടോഡ്രൈവർ, പേര് രാജി അശോക്. രാത്രി 10 മണിക്ക് ശേഷം സ്ത്രീകൾക്കും അടിയന്തിര സാഹചര്യങ്ങളിൽ  ആശുപത്രിയിലേക്ക് പോകുന്നവർക്കും രാജിയുടെ ഓട്ടോയിൽ സവാരി ഫ്രീയാണ്.

കഴിഞ്ഞ 23 വർഷമായി ചെന്നൈ നഗരത്തിൻറെ റോഡുകളിൽ ഹോൺ മുഴക്കി രാജിയുടെ  ഓട്ടോ ഒാടുന്നുണ്ട്.  ബിഎ ബിരുദധാരി ആണെങ്കിലും നല്ലൊരു ജോലി കണ്ടെത്താൻ രാജിക്ക് കഴിഞ്ഞില്ല.അങ്ങനെയാണ് ഉപജീവനത്തിനായി ഓട്ടോഡ്രൈവറായത്. എല്ലാ വെല്ലുവിളികളെയും സധൈര്യം മറികടന്ന് ഒടുവിൽ കാക്കി കുപ്പായമിട്ടു.

തന്‍റെ ഓട്ടോയിൽ കയറുന്ന എല്ലാ യാത്രക്കാർക്കും സുരക്ഷിതമായ യാത്രയാണ് രാജി വാഗ്ദാനം ചെയ്യുന്നത്.ഓട്ടോഡ്രൈവർ കൂടിയായ ഭർത്താവിനൊപ്പമാണ് കേരളത്തിൽ നിന്ന്  തമിഴ്നാട്ടിലേക്ക്  രാജി താമസം മാറിയത്.ഇതുവരെയും  സഹായം ചോദിച്ചെത്തിയ ഒരാൾക്കും രാജി സൗജന്യ യാത്ര നിഷേധിച്ചിട്ടില്ല.യാത്ര വേണ്ടവർ ഒരു മണിക്കൂർ മുമ്പേ അറിയിക്കണം എന്നത് മാത്രമാണ് ആകെയുള്ള  ആവശ്യം.

സർക്കാർ സ്ക്കൂളിലെ വിദ്യാർഥിനികൾക്കും രാജിയുടെ വക  യാത്ര ഫ്രീയാണ്.ഇതിനോടകം 10000 ൽ  അധികം സ്ത്രീകൾ രാജിയുടെ ഒാട്ടോയിൽ സൗജന്യമായി യാത്ര ചെയ്തിട്ടുണ്ട്. .സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജിയുടെ സേവനം വൈറൽ ആയതോടെ നിരവധി പേരാണ് രാജിക്ക് ആശംസകളും അഭിനന്ദനവും  അറിയിച്ച് എത്തുന്നത്ത്.തന്‍റെ തൊഴിൽ മേഖലയിൽ പൂർണ്ണ സംത‌ൃപ്തയാണ് ഈ വനിത.പൂർണ്ണ സ്വാതന്ത്ര്യവും , നല്ല വരുമാനവും തനിക്ക്  ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും രാജി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News