Viral News: പ്രധാനമന്ത്രിയുടെ 'ഹർ ഘർ തിരംഗ' ആഹ്വാനത്തോടെ രാജ്യമെങ്ങും ദേശിയ പതാകൾ ഉയർത്തുകയാണ് ആളുകൾ. അത്തരത്തിൽ തങ്ങളുടെ വീടിന് മുകളിൽ ദേശിയ പതാക ഉയർത്തി വൈറലാവുകയാണ് രണ്ട് വൃദ്ധ ദമ്പതിമാർ. ആനന്ദ് മഹീന്ദ്ര പങ്ക് വെച്ച ചിത്രങ്ങൾ അധികം താമസിക്കാതെ ട്വിറ്ററിൽ വൈറലായി.
ചിത്രത്തിൽ,ദമ്പതികൾ അവരുടെ മേൽക്കൂരയിൽ ദേശീയ പതാക ഉയർത്തുന്നത് കാണാം. പതാക ഉറപ്പിക്കാനായി സമീപത്തെ ഇരുമ്പ് ഡ്രമ്മിന്റെ മുകളിൽ കയറി നിൽക്കുന്ന ഭർത്താവാണ് ചിത്രത്തിലുള്ളത്.“സ്വാതന്ത്ര്യ ദിനത്തിൽ എന്തിനാണ് ഇത്ര ബഹളം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിക്കുന്നെങ്കിൽ, ഈ രണ്ട് പേരോട് ചോദിക്കൂ. ഏതൊരു പ്രഭാഷണത്തിനും ചെയ്യാൻ കഴിയുന്നതിനേക്കാൾ നന്നായി അവർ അത് വിശദീകരിക്കും. ജയ് ഹിന്ദ്,
If you ever were wondering why such a fuss over Independence Day, just ask these two people. They will explain it better than any lecture can. Jai Hind.
— anand mahindra (@anandmahindra) August 14, 2022
ALSO READ : Independence Day 2022: ത്രിവർണ്ണ കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറിയതിന്റെ ചരിത്രം
സ്വാതന്ത്ര്യത്തിന്റെ മൂല്യം യഥാർത്ഥത്തിൽ അറിയുന്ന ആളുകൾ ഇവരാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. "നിങ്ങൾക്കും ഭർത്താവിനും സല്യൂട്ട് എന്നാണ് മറ്റൊരാൾ പറഞ്ഞത്" . ഇതുകൊണ്ടാണ് ഹർ ഘർ തിരംഗ പോലുള്ള പ്രചാരണങ്ങൾ ഞാൻ അഭിനന്ദിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമൻറ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...