Viral: പിഴ ചുമത്തിയ പോലീസിന് ലൈൻമാന്റെ വക എട്ടിന്റെ പണി, സംഭവം വൈറൽ‌

മെഹ്താബ് എന്ന ലൈൻമാനെ ആണ് ഹെൽമറ്റ് വെയ്ക്കാത്തതിന് പോലീസ് പിടിച്ച് നിർത്തി പിഴയീടാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 02:35 PM IST
  • ഇനി ആവർത്തിക്കില്ലെന്നും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും ലൈൻമാൻ പോലീസിനോട് അപേക്ഷിച്ചു.
  • എന്നാൽ പൊലീസുകാരൻ ഇതൊന്നും കേൾക്കാൻ തയ്യാറായില്ല.
  • പോരാത്തതിന് വൈദ്യുതി വകുപ്പിലുള്ളവർ അമിത പണം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് കൂടി പറഞ്ഞു.
Viral: പിഴ ചുമത്തിയ പോലീസിന് ലൈൻമാന്റെ വക എട്ടിന്റെ പണി, സംഭവം വൈറൽ‌

പിഴ ചുമത്തിയ പോലീസിന് വമ്പൻ പണി കൊടുത്ത് ലൈൻമാൻ. ഉത്തർപ്രദേശിലെ ഷംലിയിൽ നിന്നുള്ള ലൈൻമാൻ ആണ് തനിക്ക് പിഴ ചുമത്തിയ പോലീസിന് എട്ടിന്റെ പണി നൽകിയത്. ഹെൽമറ്റ് വെക്കാത്തതിനാണ് ലൈൻമാന് പോലീസ് ഫൈൻ അടിച്ചത്. 6000 രൂപയാണ് ലൈൻമാന് പോലീസ് പിഴയിട്ടത്. ഇതിൽ ദേഷ്യം വന്ന ലൈൻമാൻ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം തന്നെ ലൈൻമാൻ തടസപ്പെടുത്തി. ഓ​ഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 

മെഹ്താബ് എന്ന ലൈൻമാനെ ആണ് ഹെൽമറ്റ് വെയ്ക്കാത്തതിന് പോലീസ് പിടിച്ച് നിർത്തി പിഴയീടാക്കിയത്. ഇനി ആവർത്തിക്കില്ലെന്നും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും ലൈൻമാൻ പോലീസിനോട് അപേക്ഷിച്ചു. എന്നാൽ പൊലീസുകാരൻ ഇതൊന്നും കേൾക്കാൻ തയ്യാറായില്ല. പോരാത്തതിന് വൈദ്യുതി വകുപ്പിലുള്ളവർ അമിത പണം ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് കൂടി പറഞ്ഞു. തുടർന്ന് താനാഭവൻ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ലൈൻമാൻ വൈദ്യുത തൂണിൽ കയറുന്ന വീഡിയോ ‌സോഷ്യൽ മീഡിയയിൽ വൈറലായി. 

Also Read: Lavlin Case: ലാവലിൻ കേസ്; സിബിഐയുടെ ഹർജി സെപ്റ്റംബർ 13ന് പരി​ഗണിക്കുമെന്ന് സുപ്രീംകോടതി

'തനിക്ക് ശമ്പളമായി ആകെ കിട്ടുന്നത് അയ്യായിരം രൂപയാണ്. പിഴയായി വാങ്ങിയത് ആറായിരം രൂപയും. പോലീസുകാരനോട് പറഞ്ഞതാണ് ഇത്തവണ ക്ഷമിക്കൂ, ഭാവിയിൽ ഒരിക്കലും ഞാനിത് ആവർത്തിക്കില്ല എന്ന്. പക്ഷേ, അവർ യാതൊരു ദയയും കാണിച്ചില്ല' എന്നും മെഹ്താബ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിന് വൈദ്യുതി വകുപ്പ് മറ്റൊരു കാരണമാണ് പറഞ്ഞത്. പോലീസ് സ്റ്റേഷന് ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലുകൾ കുടിശ്ശികയുണ്ടെന്നാണ് വൈദ്യുതി വകുപ്പ് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News