ലഖ്നൗ: ഭാര്യയെ കടിച്ച പാമ്പിനെ കുപ്പിയിലാക്കി ഭാര്യയ്ക്കൊപ്പം ആ പാമ്പിനെയും ആശുപത്രിയിലെത്തിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് (Uttar Pradesh Unnao)ഈ വിചിത്രമായ സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. രാമേന്ദ്ര യാദവ് എന്നയാളാണ് ഭാര്യയെ കടിച്ച പാമ്പിനെയും കുപ്പിയിലാക്കി ഭാര്യയെ ആശുപത്രിയിൽ (Hospital) ചികിത്സയ്ക്കായി എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിലാണ്.
എന്തിനാണ് പാമ്പിനെ കൂടെ കൊണ്ടുവന്നതെന്ന് രാമേന്ദ്ര യാദവിനോട് ഡോക്ടർമാർ ചോദിച്ചപ്പോൾ, "എന്റെ ഭാര്യയെ ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചാൽ എന്തുചെയ്യും, നിങ്ങൾക്ക് കാണാൻ വേണ്ടിയാണ് ഞാൻ പാമ്പിനെ കൊണ്ടുവന്നത്" എന്നാണ് ഇയാൾ മറുപടി പറഞ്ഞത്. ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പാമ്പിനെ വനമേഖലയിൽ വിടുമെന്ന് യാദവ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാമ്പിന് ശ്വസിക്കാൻ കഴിയുന്ന തരത്തിൽ പ്ലാസ്റ്റിക് കുപ്പിയിൽ ദ്വാരങ്ങൾ കുത്തിയിട്ടുണ്ടെന്നും യാദവ് വ്യക്തമാക്കി (Man Brought Snake to Hospital).
Also Read: തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റു
Snake bite: മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് സഹോദരങ്ങൾക്കൊപ്പം റബർ തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു
കന്യാകുമാരി: മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. സുഷ്വിക മോൾ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം. മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും വീടിന് സമീപത്തെ റബർ തോട്ടത്തിൽ ഒളിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഭാര്യ സിജി മോളെയും മക്കളായ സുഷ്വിക മോൾ (4), സുജിലിൻ ജോ (9), സുഷിൻ സിജോ (12 ) എന്നിവരെ മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുട്ടികളെ അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. അയൽവീട്ടിലെത്തുമ്പോൾ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു. തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...