എത്രയോ രസകരമായ വീഡിയോകൾ നമ്മൾ നിത്യവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പലതും നമ്മളെ വളരെയധികം ചിരിപ്പിക്കുന്നവയാകും. നമ്മളെ അത്ഭുതപ്പെടുത്തുന്ന നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വരാറുണ്ട്. മനുഷ്യരുടെ മാത്രമല്ല ഇപ്പോൾ മൃഗങ്ങളുടെ വീഡിയോയ്ക്കും കാഴ്ചക്കാർ വളരെ കൂടുതലാണ്. സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുള്ളതിൽ തന്നെ വളരെ വേഗത്തിൽ വൈറലാകുന്നൊരു വിഭാഗം വീഡിയോകളാണ് വിവാഹ വീഡിയോകള്‍. വിവാഹത്തിനുള്ള ഒരുക്കങ്ങൾ, ആഘോഷങ്ങൾ, ഒത്തുചേരലുകൾ, ചടങ്ങുകൾ അങ്ങനെ കാണാൻ വളരെ രസകരമായ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും.
പൊതുവെ കാണുന്ന ആൾക്കാരിൽ സന്തോഷമോ ചിരിയോ നിറയ്ക്കുന്ന വീഡിയോകളാണ് ഇവയൊക്കെ തന്നെ. അതുകൊണ്ട് തന്നെയാകാം ഇവയ്ക്ക് ഒരുപാട് കാഴ്ചക്കാരുണ്ടാകുന്നതും. ഇപ്പോഴിതാ അത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിവാഹ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. വിവാഹ വേദിയിൽ കുറേ കുട്ടികൾ നൃത്തം ചെയ്യുന്നുണ്ട്. ഇവർക്കൊപ്പം ചുവടുവയ്ക്കുന്ന വധുവിനെ വീഡിയോയില്‍ കാണാം. എല്ലാം മറന്ന് വളരെ സന്തോഷവതിയായി ആഘോഷിക്കുകയാണ് വധു തന്റെ വിവാഹ ദിവസം.
എന്നാൽ വരൻ അൽപം നാണത്തോടെയാണ് വിവാഹ വേദിയിൽ നിൽക്കുന്നതെന്ന് കാണാം. വധുവിന്റെ ഡാൻസ് നോക്കിനില്‍ക്കുന്ന വരന്‍റെ മുഖത്തെ ചിരിയെ കുറിച്ചും കാഴ്ചക്കാർ കമന്‍റ് ചെയ്തിരിക്കുന്നു. നൃത്തം ചെയ്യാൻ അറിയില്ലെങ്കിലും വരൻ വധുവിന്‍റെ നൃത്തം ആവോളം ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. അതിനിടെ നൃത്തം ചെയ്യാൻ വധു വരനെയും ക്ഷണിക്കുന്നത് വീഡിയോയിൽ കാണാം. പക്ഷേ വരൻ അതിന് തയാറാകുന്നില്ല. വേദിയിലിരിക്കുന്ന മറ്റുള്ളവരെ നൃത്തം ചെയ്യാനായി വരൻ ക്ഷണിക്കുന്നതും കാണാം.
i_love_yau_1430 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. 2022 ഡിസംബറിൽ പങ്കുവെച്ച വീഡിയോയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...