വൻ ബ്ലോക്ക് ; ബസ്ഡ്രൈവർ വണ്ടിയിൽ ഇരുന്ന് ഉച്ച ഭക്ഷണവും കഴിച്ചു-വീഡിയോ വൈറൽ

നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും പലപ്പോഴു അപ്രാപ്യമായി പോവുന്ന കാഴ്ചയാണ് കാണാൻ ആവുന്നത്.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 05:22 PM IST
  • ബെംഗളൂരുവിലെ ട്രാഫിക് എപ്പോഴും ചർച്ചാ വിഷയമാണ്
  • 1.4 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്
  • ഇത്രയും വലിയ ട്രാഫിക്കിൽ തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന ഡ്രൈവറെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്
വൻ ബ്ലോക്ക് ; ബസ്ഡ്രൈവർ വണ്ടിയിൽ ഇരുന്ന് ഉച്ച ഭക്ഷണവും കഴിച്ചു-വീഡിയോ വൈറൽ

ബെംഗളൂരു: ദ്രുതഗതിയിലുള്ള നഗരവളർച്ചയും ജനസംഖ്യാ കുതിപ്പും റോഡിലെ വാഹനങ്ങളുടെ എണ്ണത്തിലും വർദ്ധനവിന് കാരണമായിട്ടുണ്ട്. അപ്പോൾ പിന്നെ ബെംഗളൂരു പോലെയൊരു മെട്രോ സിറ്റിയുടെ അവസ്ഥഖ പറയണോ. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും പലപ്പോഴു അപ്രാപ്യമായി പോവുന്ന കാഴ്ചയാണ് കാണാൻ ആവുന്നത്.

ബെംഗളൂരുവിലെ ട്രാഫിക് എപ്പോഴും ചർച്ചാ വിഷയമാണ് അതിനിടയിലാണ് ഇവിടെ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്. ഗതാഗതക്കുരുക്കിൽ പെട്ടു പോയ ഒരു ബസ് ഡ്രൈവർ വാഹനത്തിൻറെ മുൻ സീറ്റിലിരുന്ന് ഉച്ചഭക്ഷണം മുഴുവൻ കഴിക്കുന്നതാണ് വീഡിയോയിൽ. നഗരത്തിലെ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ളതാണ് വീഡിയോ.

1.4 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇത് നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും സോഷ്യൽ മീഡിയയിൽ കാരണമായി.  ഇത്രയും വലിയ ട്രാഫിക്കിൽ തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന ഡ്രൈവറെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മറ്റുചിലർ ഭരണകൂടത്തെയും വിമർശിക്കുന്നുണ്ട്.

 

 

“ബെംഗളുരുവിലെ ഏറ്റവും തിരക്കേറിയ നിമിഷം,” എന്ന അടിക്കുറിപ്പിലാണ് വീഡിയോ ഇൻസ്റ്റഗ്രാമിലെത്തിയത്. വീഡിയോ ഇന്റർനെറ്റ് ഉപയോക്താക്കളെ സങ്കടത്തിലാക്കി. "ഇത് സങ്കടകരമാണ്... തിരക്ക് കാരണം ഡ്രൈവർക്ക് സമാധാനമായി ഇരുന്നു ഭക്ഷണം കഴിക്കാൻ പോലും സമയമില്ലെന്നായിരുന്നു ഒരാൾ വീഡിയോയിൽ കമന്റ് ചെയ്തത്.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്

നഗരം വളരുന്നതിനനുസരിച്ച് നേരിടുന്ന പ്രശ്‌നങ്ങളുടെ കഠിനമായ ഓർമ്മപ്പെടുത്തലാണ് വീഡിയോ . ഏകദേശം 20 ദശലക്ഷത്തോളം ജനസംഖ്യയുണ്ട് ഇവിടെ 2031-ഓടെ ഇത് 25 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് റോഡ്‌കളും പൊതുഗതാഗത സംവിധാനവും ബുദ്ധിമുട്ടിലാണ്. നഗരത്തിലെ  ഗതാഗത  പ്രശ്‌നങ്ങൾ താമസക്കാരെയും വ്യാപാരസ്ഥാപനങ്ങളെയും ഒരുപോലെ നിരാശരാക്കുന്നു. അവ സമയവും പണവും പാഴാക്കുന്നു  , അതുപോലെ തന്നെ വായു മലിനീകരണത്തിന് കാരണമാകുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News