Viral Video: ആന ഒന്ന് തിരിഞ്ഞ് നോക്കിയതേയുള്ളു, കടുവ പറ പറന്നു

ഒറ്റയ്ക്ക് വേട്ടയാടുന്ന ചില കടുവകൾ സാധാരണയായി കൊമ്പൻമാരെ ആക്രമിക്കാറുണ്ടെന്നത് മറ്റൊരു സത്യം

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 12:50 PM IST
  • ആനയ്ക്ക് മേൽ കടുവ ചാടി വീഴാൻ തയ്യാറെടുത്തത് നിൽപ്പുണ്ട്
  • ആന പിറകോട്ട് തിരിഞ്ഞതും കടുവ ഒന്ന് പതറി
  • 8,400-ലധികം ആളുകളാണ് വീഡിയോ കണ്ടത്
Viral Video: ആന ഒന്ന് തിരിഞ്ഞ് നോക്കിയതേയുള്ളു, കടുവ പറ പറന്നു

സിംഹക്കൂട്ടം വന്നാലും ആനയെ അടിച്ചുക അത്ര എളുപ്പമല്ല. എന്നാൽ ഒറ്റയ്ക്ക് വേട്ടയാടുന്ന ചില കടുവകൾ സാധാരണയായി കൊമ്പൻമാരെ ആക്രമിക്കാറുണ്ടെന്നത് മറ്റൊരു സത്യം. അവ എപ്പോഴും വേട്ടയാടാൻ ശ്രമിക്കും. മറ്റൊരു കാര്യം എന്താണെന്നാൽ ആനയുടെ വലിപ്പവും ശക്തിയും  വളരെ വലുതാണ്. അത്ര പെട്ടെന്ന് ഒരു ജീവിക്കും ആനകളെ ആക്രമിച്ച് കീഴ്പ്പെടുത്താൻ സാധിക്കില്ലെന്ന് ചുരുക്കം.

മിക്ക യുദ്ധങ്ങളിലും കടുവയും ആനയും തമ്മിലുള്ള പോരാട്ടത്തിൽ, ആന വിജയിക്കുന്നതാണ് പതിവ്. ഇത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.  ഒരു കടുവ ആനയെ വേട്ടയാടാൻ ശ്രമിക്കുന്ന വീഡിയോയിരുന്നു ഇത്. 'സന്തോഷ്‌സാഗർ' എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്.ഒറ്റയാൻ വരുന്നതു മനസ്സിലാക്കിയ ഒരു കടുവ അതിന്റെ പിന്നാലെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

 

Also Read: Viral Video: പൂച്ച മേക്കപ്പ് ഇടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ആനയ്ക്ക് മേൽ കടുവ ചാടി വീഴാൻ തയ്യാറെടുത്തത് നിൽപ്പുണ്ട്. എന്നാൽ ആന പിറകോട്ട് തിരിഞ്ഞതും കടുവ ഒന്ന് പതറി. പിന്നെ ഒട്ടും മടിച്ചില്ല ആന കടുവയെ പറപ്പിച്ചു. അധികം താമസിക്കാതെ വീഡിയോയും വൈറൽ.8,400-ലധികം ആളുകളാണ് വീഡിയോ കണ്ടത്."ഞാൻ ആനയാണെങ്കിൽ, എന്നെ മാത്രം കൊല്ലാൻ അവൻ പോരെന്നാണ് വീഡിയോ കണ്ട് ഒരു ഉപയോക്താവ് എഴുതിയത്.

Also Read: Viral Video: പൂച്ച മേക്കപ്പ് ഇടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ജംഗിൾ കാ അസ്ലി രാജാ ഹാത്തി ഹായ്," മറ്റൊരു ഉപയോക്താവ് എഴുതി. ജിം കോർബറ്റിൻറെ പുസ്തകത്തിൽ. രണ്ട് കടുവകൾക്ക് ആനയെ കൊല്ലാൻ കഴിയുമെന്ന്,” മൂന്നാമത്തെ ഉപയോക്താവും  കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News