ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല.. ഗോൽഗപ്പയും ഒരുവിധം ആളുകൾക്കെല്ലാം ഇഷ്ടമാണ്. അപ്പോൾ ഇത് രണ്ടും കൂടി ചേർന്നുള്ള ഒരു കോമ്പോ ആയാലോ? ഞെട്ടേണ്ട, ഗോൽഗപ്പ ഐസ്ക്രീം അതാണ് സാധനം. ഗോൽഗപ്പ ഐസ്ക്രീം റോൾ ഉണ്ടാകുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്.
ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഫുഡ് ബ്ലോഗിംഗ് ചാനലാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരാൾ ഗോൽഗപ്പ ഉപയോഗിച്ച് ഐസ്ക്രീം റോളുകൾ ഉണ്ടാക്കുന്നത് കാണാം. ഇത്തരം ഭക്ഷണളുമായുള്ള ഐസ്ക്രീം ഫ്യൂഷനുകൾ നിർത്തണമെന്നാണ് ഈ വീഡിയോ കണ്ടവരെല്ലാം തന്നെ പറയുന്നത്.
Also Read: Viral Video: മസാല ദോശ ഐസ്ക്രീം റോള്‍ കഴിച്ചിട്ടുണ്ടോ? വിചിത്രമായ കോമ്പോയിൽ ഞെട്ടി സോഷ്യല്‍ മീഡിയ
സുഖാ പൂരി, ആലു, ഛോലെ, ധാരാളം ചട്ണി എന്നിവ ഉപയോഗിച്ച് അദ്ദേഹം രണ്ട് ഗോൽഗപ്പ ഉണ്ടാക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഇതിലേക്ക് കുറച്ച് ക്രീം ചേർത്ത് ഐസ്ക്രീം റോൾ ഉണ്ടാക്കുകയും ചെയ്യുന്നു. വീഡിയോ 151,000-ലധികം പേർ കണ്ട് കഴിഞ്ഞു. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു.
Also Read: Viral Videos | ഒരു സദ്യ കഴിക്കാൻ പറ്റുമോ? 8.5 ലക്ഷം രൂപ സമ്മാനം നേടാം
പാനി പൂരി ഐസ്ക്രീമിന് നല്ല രുചിയുണ്ടെന്ന് ബ്ലോഗർ പറഞ്ഞപ്പോൾ, ഐസ്ക്രീം ഗോൽഗപ്പ കോമ്പിനേഷനോട് ആളുകൾ വെറുപ്പോടെയാണ് പ്രതികരിച്ചത്. അടുത്തിടെ ഐസ്ക്രീമിൽ മോമോസും ദോശയും ധോക്ലയും കലർത്തുന്ന നിരവധി വീഡിയോകളും വൈറലായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...