Viral Video : കല്യാണത്തിന് വധുവിനെ കണ്ട് അലറി വിളിച്ച് വരൻ; വീഡിയോ വൈറൽ

Funny Bride Groom Video : ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ മുഖം പിടിച്ച് നോക്കുകയും പേടിച്ചത് പോലെ അലറി കരയുകയും ചെയ്യുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 05:23 PM IST
  • ഇപ്പോൾ ബ്രൈഡൽ ലെഹങ്ക ഡിസൈൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ മുഖം പിടിച്ച് നോക്കുകയും പേടിച്ചത് പോലെ അലറി കരയുകയും ചെയ്യുകയാണ്.
  • ഇത് കണ്ട് വിവാഹത്തിന് എത്തിയവരും വീഡിയോ കണ്ട് ആളുകളും പൊട്ടിചിരിക്കുകയാണ്.
Viral Video : കല്യാണത്തിന് വധുവിനെ കണ്ട് അലറി വിളിച്ച് വരൻ; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ആളുകൾക്ക് വിഡിയോകൾ വളരെയിഷ്ടമാണ്. ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരം വീഡിയോകൾ കാണാനാണ്. അതിൽ തന്നെ വിവാഹങ്ങളുടെ വീഡിയോകൾ ആളുകൾക്ക് ഒരു ഹരമാണ്. വിവാഹങ്ങളുടെ വീഡിയോകളിൽ വിവാഹ വേദികളിലെ രസകരമായ നിമിഷങ്ങളും, വിവാഹ വസ്ത്രങ്ങളും, ഡാൻസും, പ്രണയ നിമിഷങ്ങളും ഒക്കെ ഉൾപ്പെടാറുണ്ട്. ഈ സമയങ്ങളിലെ സന്തയോശവും കുസൃതികളും ഒക്കെ തന്നെയാണ് ഇത്തരം വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം.

ഇപ്പോൾ ബ്രൈഡൽ ലെഹങ്ക ഡിസൈൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നിങ്ങളുടെ കൂട്ടുകാരിക്ക് അവരുടെ വിവാഹ  വേദിയിൽ നടക്കാൻ പോകുന്നത് എന്താണെന്ന് മനസിലാക്കിക്കാൻ ഈ വീഡിയോ പങ്കുവെക്കൂ എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ട് ആളുകൾ പൊട്ടി ചിരിച്ചിരിക്കുകയാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bridal lehenga (@bridal_lehenga_designn)

ALSO READ: Viral Video : ആനകളുടെ അതിസുന്ദരമായ പ്രണയം; വീഡിയോ വൈറൽ

വിഡിയോയിൽ വിവാഹ മണ്ഡപത്തിൽ വരാനും വധുവും ഇരിക്കുന്നത് കാണാം. ചുവന്ന ലെഹെങ്ക ധരിച്ച് അതിസുന്ദരിയായിയാണ് വധു എത്തിയിരിക്കുന്നത്. ഇരുവരുടെയും മുഖം മറച്ചിട്ടുണ്ട്. പെട്ടെന്ന് ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ മുഖം പിടിച്ച് നോക്കുകയും പേടിച്ചത് പോലെ അലറി കരയുകയും ചെയ്യുകയാണ്. കൂടാതെ കരഞ്ഞു കൊണ്ട് താഴേക്ക് വീഴുകയും ചെയ്യുന്നുണ്ട്. പിന്നീടാണ് ഇത് പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് മനസിലാകുന്നത്. ഇത് കണ്ട് വിവാഹത്തിന് എത്തിയവരും വീഡിയോ കണ്ട് ആളുകളും പൊട്ടിചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News