സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ കൂടുതലായും സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ടെൻഷനും സ്ട്രെസും ഉത്കണ്ഠയും ഒക്കെ കൂടുതലായ ജീവിതത്തിൽ പലപ്പോഴും ഇത്തരം വീഡിയോകൾ ഒരു ആശ്വാസമായി മാറാറുണ്ട്ആളുകളുടെ വിഷമമവും സ്ട്രെസും ഒക്കെ മാറാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ സിനിമയിലെ സീനും മൃഗങ്ങളുടെ വീഡിയോയും ആളുകളെ പറ്റിക്കുന്നതിന്റെ വീഡിയോയും ഒക്കെ ഉണ്ടാകാറുണ്ട് . മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹമാണ് പലപ്പോഴും മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ഇതിൽ തന്നെ ആനകളുടെ വീഡിയോകളോട് ആളുകൾക്ക് ഇഷ്ട്ടം കുറച്ച് കൂടുതലാണ്. ഇത്തരത്തിലുള്ള രണ്ട് ആനകളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ മൃഗങ്ങളാണ് ആനകൾ. ആനകൾ കൂട്ടമായി ആണ് ജീവിക്കാറുള്ളത്. മുതിർന്ന പിടിയാനയാണ് സാധാരണയായി ഒരു ആനക്കൂട്ടത്തെ നയിക്കാറുള്ളത്. 18 മുതൽ 22 മാസങ്ങൾ വരെയാണ് ആനയുടെ ഗര്‍ഭകാലം. ജനിക്കുന്ന സമയത്ത് ഒരു ആനക്കുട്ടിക്ക് 3.3 അടി നീളവും 100 കിലോയോളം ഭാരവും ഉണ്ടാകും. ഏഷ്യൻ ആനകൾ 14 വയസാകുമ്പോഴും, ആഫ്രിക്കൻ ആനകൾ 12 വയസാകുമ്പോഴുമാണ് പ്രായപൂർത്തിയാകുന്നത്. വളർത്തുന്ന ആനകൾ 80 വയസ് വരെ ജീവിക്കാറുണ്ട്. അതേസമയം കാട്ടിൽ വളരുന്ന ആനകൾ ശരാശരി 60 വയസു വരെ മാത്രമേ ജീവിക്കാറുള്ളൂ. ഇപ്പോൾ രണ്ട് ആനകളുടെ പ്രണയ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ALSO READ: ഈ കുഞ്ഞൻ പറഞ്ഞാൽ ഈ കൊമ്പൻ കേൾക്കും; അതാണ് അവരുടെ ബന്ധം- വീഡിയോ
സ്മാൾ സ്ക്രീൻ എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ പുല്ലുകൾക്ക് ഇടയിൽ നിൽക്കുന്ന ഒരു കൂട്ടം ആനകളെ കാണാം. ഈ കൂട്ടത്തിൽ രണ്ട് ആനകളെ കാണാം. ഈ ആനകൾ തമ്മിലുള്ള സ്നേഹവും ഈ വീഡിയോയിൽ കാണാം. ഈ വീഡിയോ ആളുകളിൽ സന്തോഷവും അതിശയവും ഉണ്ടാക്കിയിരിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...