Elephant Video : സെൽഫി ആളുകളെ ചിലപ്പോഴൊക്കെ അപകടത്തിലാക്കാറുണ്ട്.ചിലർ സെൽഫിക്കായി അപകടം പിടിച്ച എന്തിനും തയ്യാറാവാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും ആളുകൾ അതിൽ നിന്നും പിന്മാറില്ല. അത്തരത്തിൽ ആനക്കൂടത്തിൽ സെൽഫി എടുക്കാൻ പോകുന്ന ഒരു പയ്യൻറെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടമാണ് വീഡിയോയിൽ.പെട്ടെന്ന് ഒരു സെൽഫി എടുത്താലോ എന്ന് പയ്യന് ഒരു തോന്നൽ. ഒട്ടും മടിച്ചില്ല ആനകളുടെ മുന്നിൽ തന്നെ കയറി നിന്ന് സെൽഫി എടുക്കാൻ പയ്യൻ തുനിഞ്ഞു. എന്നാൽ ഇത് ആനകൾക്ക് അത്രക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. പ്രകോപിതരായ ആനക്കൂട്ടം പയ്യന് നേർക്ക് പാഞ്ഞടുത്തു. രംഗം പദ്ധിയല്ലെന്ന് കണ്ട പയ്യൻ പതുക്കെ സ്ഥലത്ത് നിന്നും മാറി.
ഇവിടെ ഒരു ചെറിയ അശ്രദ്ധ ആ കുട്ടിക്ക് മാരകമായേക്കാം. സുപ്രിയ സാഹു ഐഎഎസ് ആണ് വൈറൽ വീഡിയോ തൻറെ ട്വിറ്ററിൽ പങ്ക് വെച്ചത്."വന്യജീവികളുമായുള്ള സെൽഫി ഭ്രാന്ത് മാരകമാണ്. ആനകൾ ഉപദ്രവിക്കാതിരുന്നത് ഈ ആളുകൾക്ക് ഭാഗ്യമാണ്.അല്ലാത്തപക്ഷം, ആനകൾക്ക് അവരെ ഒരു പാഠം പഠിപ്പിക്കാൻ അധികസമയം വേണ്ടെന്ന അടിക്കുറിപ്പും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
Selfie craze with wildlife can be deadly. These people were simply lucky that these gentle giants chose to pardon their behaviour. Otherwise, it does not take much for mighty elephants to teach people a lesson. video-shared pic.twitter.com/tdxxIDlA03
— Supriya Sahu IAS (@supriyasahuias) August 6, 2022
ഒരു മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ ആയിരക്കണക്കിന് കാഴ്ചക്കാരാണ് നേടിയത്. 2000-ൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇത് റീ ട്വീറ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...