Viral Video: തക്കാളി ഐസ്ക്രീം എങ്ങനെ ഉണ്ടാക്കും.. കഴിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ

Trending Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു തെരുവോര കച്ചവടക്കാരൻ തക്കാളി ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കുന്നത്.

Written by - Ajitha Kumari | Last Updated : Jun 16, 2023, 12:32 PM IST
  • തെരുവോര കച്ചവടക്കാരൻ തക്കാളി ഉപയോഗിച്ച് ഐസ്ക്രീം പരീക്ഷണം
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: തക്കാളി ഐസ്ക്രീം എങ്ങനെ ഉണ്ടാക്കും.. കഴിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Ice Cream Video: കാലാവസ്ഥ അനുസരിച്ചു ആളുകൾക്ക് കഴിക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ വ്യത്യസ്തമാകും അല്ലെ. ഇപ്പോൾ കൊടിയ ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയം നമ്മൾ കൂടുതലും ഇഷ്ടപ്പെടുന്നത് അവനവന്റെ ഇഷ്ടമുള്ള ഫ്ലേവറിലെ ഒരു ഐസ്ക്രീം കഴിക്കുക തന്നെയാണ് അല്ലെ. ഇന്ന് നമുക്ക് ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറുന്ന നിരവധി തരത്തിലുള്ള ഐസ്‌ക്രീമുകൾ മാർക്കറ്റിൽ കിട്ടുന്നുണ്ട്. ശരിക്കും പറഞ്ഞാൽ പ്രായമായവർക്ക് മുതൽ കുട്ടികൾക്ക് വരെ ഇഷ്ടമാണ് ഐസ്ക്രീം.  

Also Read: സ്വന്തം രൂപം കണ്ണാടിയിൽ കണ്ട കുരങ്ങൻ കാട്ടിക്കൂട്ടുന്നത്..! വീഡിയോ വൈറൽ

ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയും ഒരു ഐസ്ക്രീമിന്റെ തന്നെയാണ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ പരീക്ഷിച്ചു  കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് മുന്നിട്ടു നിൽക്കുകയാണ് തെരുവോര കച്ചവടക്കാർ. അത്തരത്തിലുള്ള ഒരു സ്പെഷ്യൽ ഐസ്ക്രീമുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു തെരുവോര കച്ചവടക്കാരൻ. വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടിപ്പോകും. ഇങ്ങനെയും ഐസ്ക്രീമോ എന്ന് നിങ്ങളും ചിന്തിച്ചുപോകും. അതെ... തികച്ചും വ്യത്യസ്തമായി തക്കാളി ഉപയോഗിച്ചുള്ള ഒരു ഐസ്ക്രീം ആണ് ഈ കച്ചവടക്കാരൻ പരിചയപ്പെടുത്തുന്നത്. കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയില്ല എങ്കിലും സംഭവം സത്യമാണ് കേട്ടോ. വീഡിയോ ശരിക്കും വൈറലാകുകയാണ്.

Also Read:  മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഉപഭോക്താവ് കച്ചവടക്കാരന് തക്കാളി കൈമാറുന്നത്. അയാൾ അത് ഒരു ഐസ് ട്രേയിൽ വെച്ച് തക്കാളി ഐസ്ക്രീം ഉണ്ടാക്കുന്നു. തക്കാളിയെ ആദ്യം ചെറിയ പീസുകളായി കട്ട് ചെയ്ത ശേഷം നടുവിൽ വയ്ക്കുന്നു ശേഷം അതിലേക്ക് കാരമൽ, പാൽ എന്നിവ ചേർക്കുന്നു. ശേഷം എല്ലാ ചേരുവകളും ഒന്നിച്ച് ചതച്ച് മിക്‌സ് ചെയ്യാൻ തുടങ്ങുന്നു. ഈ ഐസ്ക്രീം തയ്യാറാക്കാൻ വെറും അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂവെന്നാണ് ഇയാൾ പറയുന്നത്. പിന്നെ അങ്ങോട്ട് അയാൾ ചെയ്യുന്നതും ശേഷം ഐസ്ക്രീം വിളമ്പുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം...

Also Read: കാമുകിയെ ഇമ്പ്രെസ് ചെയ്യാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Also Read: Shani Vakri 2023: ജൂൺ 17 മുതൽ ശനി വക്രഗതിയിലേക്ക്; 5 രാശിക്കാർക്ക് ലഭിക്കും കരിയറിൽ കുതിപ്പും വൻ ധനനേട്ടവും!

വൈറലാകുന്ന ഈ വീഡിയോ @aapkabhai_foody എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 461 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.  ഒപ്പം നിരവധി കമന്റുകളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News