Viral Video: 'വാട്ട് എ മാജിക്' !!! സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് കുട്ടി മജീഷ്യൻ

മാജിക് കുട്ടികൾക്ക് എപ്പോഴും വിസ്മയമാണ്. മാജിക് കാണാനും അത് കണ്ട് പഠിക്കാനുമൊക്കെ കിട്ടുന്ന അവസരങ്ങൾ ചില കുട്ടികൾ കളയാറില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 11:07 AM IST
  • സാഹിൽ ആസം എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • ജൂൺ ഒമ്പതിനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
  • 79 മില്യൺ ആളുകൾ ഈ വീഡിയോ കാണുകയും 6 മില്യൺ ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Viral Video: 'വാട്ട് എ മാജിക്' !!! സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് കുട്ടി മജീഷ്യൻ

മാജിക്, എപ്പോഴും കാണുന്നവനെ അത്ഭുതപ്പെടുത്തുന് ഒന്നാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇപ്പോഴും അത് അത്ഭുതം തന്നെയാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ഇതൊക്കെ വളരെ വലിയ കാര്യങ്ങളായിരിക്കും. മാജിക് കുട്ടികൾക്ക് എപ്പോഴും വിസ്മയമാണ്. മാജിക് കാണാനും അത് കണ്ട് പഠിക്കാനുമൊക്കെ കിട്ടുന്ന അവസരങ്ങൾ ചില കുട്ടികൾ കളയാറില്ല. അത്തരത്തിൽ ഒരു കുട്ടിയുടെ മാജിക് ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. 

ഈ സ്കൂൾ വിദ്യാർത്ഥി തന്റെ മാജിക് കൊണ്ട് കൂട്ടുകാരെയും സോഷ്യൽ മീഡിയയെ മുഴുവനും വിസ്മയിപ്പിക്കുകയാണ്. ഇന്റർനെറ്റിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ വിസ്മയിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. സാഹിൽ ആസം എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂൺ ഒമ്പതിനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 79 മില്യൺ ആളുകൾ ഈ വീഡിയോ കാണുകയും 6 മില്യൺ ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sahil Saifi (@sahil.aazam)

രണ്ട് കയ്യിലുമായി ഓരോ കല്ലുകൾ വച്ചിട്ടുണ്ട് ഈ കുട്ടി മജീഷ്യൻ. കൈ മലർത്തി പിടിച്ച് എല്ലാവരെയും കാണിച്ച ശേഷം ഇരുകയ്യും ടേബിളിന് മുകളിലേക്ക് കമഴ്ത്തുന്നു. തുടർന്ന് കൈകൾ ഉയർത്തുമ്പോൾ ഈ രണ്ട് കല്ലുകളും അവന്റെ വയത് കൈക്കുള്ളിൽ ഇരിക്കുന്നതാണ് കാണുന്നത്. കണ്ട് നിന്നവരെല്ലാം അത്ഭുതപ്പെട്ട് പോയി. കുട്ടിയോട് ഒന്ന് കൂടി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഒരു ചെറിയ പു‍ഞ്ചിരിയോടെ അവൻ അത് വീണ്ടും ചെയ്ത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. 

Also Read: Viral Video: ​ഗതികെട്ടാൽ പിന്നെ പുല്ല് തിന്നുകയല്ലേ നിവർത്തിയുള്ളൂ... വൈറലായി നായകളുടെ വീഡിയോ

യുവാവ് കല്ലുകൾക്ക് പകരം കാന്തമാണ് ഉപയോഗിച്ചതെന്നും അത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും വീഡിയോ കണ്ട ചിലർ പറയുന്നു. എന്നാൽ മറ്റ് ചിലർ അവന്റെ കഴിവിനെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. 

Viral Video: എന്നെ അടിച്ചിട്ട് നീ കരയുന്നോ? അത് കൊള്ളാല്ലോ...പൂച്ചയെ അടിച്ച ശേഷമുള്ള കുട്ടിയുടെ കരച്ചിൽ വൈറൽ

ഒരു കുട്ടിയും പൂച്ചയും തമ്മിലുള്ള വീഡിയോ ആണിത്. ഒരു സോഫയിൽ വെറുതെ ഇരിക്കുന്ന പൂച്ചയെ ഈ കുട്ടി അടിക്കുകയോ തൊടുകയോ എന്തോ എന്ന് ചെയ്യുകയാണ്. പൂച്ചയെ കണ്ടിട്ടുള്ള കൗതുകം കൊണ്ട് ചിലപ്പോൾ അതിനെ തൊടാൻ ശ്രമിക്കുന്നതാകാം. അല്ലെങ്കിൽ അതിന് അടിക്കുന്നതാകാം. എന്തായാലും പൂച്ചയെ തൊട്ടതിന് ശേഷം കുട്ടി ഒറ്റ കരച്ചിൽ ആയിരുന്നു. എന്തിനാണ് കുട്ടി കരയുന്നത് ആർക്കും വ്യക്തമാകുന്നില്ല. 

അതേസമയം കുട്ടി കരയുന്നത് കണ്ടുള്ള പൂച്ചയുടെ ഇരിപ്പ് കാണുന്നവരിൽ ചെറിയ ചിരി ഉണ്ടാക്കും. തന്നെ അടിച്ചിട്ട് എന്തിനാണ് ഈ കുട്ടി ഇങ്ങനെ കരയുന്നത് എന്ന രീതിയിലാണ് പൂച്ചയുടെ ഭാവം. എട്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതാണ്. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ആണിത്. മുപ്പത്തിലായിരത്തിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ലൈക്കും കമന്റ്സും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News