Viral video: അയോധ്യയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന കുരങ്ങൻ: വൈറൽ വീഡിയോ കാണാം

എല്ലാ ദിവസവും രാത്രി ആളൊഴിഞ്ഞ ശേഷം ഈ കുരങ്ങൻ പതിവായി ക്ഷേത്രത്തിൽ എത്താറുണ്ടെന്നാണ് വീഡിയോ പകർത്തിയ വ്യക്തി അവകാശപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 02:42 PM IST
  • അയോധ്യയിലെ ക്ഷേത്രത്തിൽ സാഷ്ടാംഗം പ്രണമിക്കുന്ന ഒരു കുരങ്ങനാണ് വീഡിയോയിലുള്ളത്.
  • രാത്രി ആളൊഴിഞ്ഞ ശേഷമാണ് കുരങ്ങൻ ക്ഷേത്രത്തിലെത്താറുള്ളതെന്ന് വീഡിയോ പകർത്തിയ വ്യക്തി അവകാശപ്പെടുന്നു.
  • വൈറൽ വീഡിയോ ഇതിനോടകം തന്നെ 3,16,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
Viral video: അയോധ്യയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന കുരങ്ങൻ: വൈറൽ വീഡിയോ കാണാം

മനുഷ്യരുമായും സമൂഹവുമായുമെല്ലാം ഏറെ അടുത്തു നിൽക്കുന്നവരാണ് കുരങ്ങൻമാർ. ഗവേഷകരുടെയും മൃഗസ്നേഹികളുടെയും പ്രിയപ്പെട്ടവർ കൂടിയാണ് ഇക്കൂട്ടർ. കുരങ്ങൻമാരുടെ കളികളുടെയും കുസൃതികളുടെയുമെല്ലാം വീഡിയോകൾ പതിവായി സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ, ഇത്തവണ ഏറെ വ്യത്യസ്തനായ ഒരു കുരങ്ങൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. 

കുറച്ച് കാലം മുമ്പ് പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് വീണ്ടും ജനശ്രദ്ധ ആകർഷിക്കുന്നത്. അയോധ്യയിലെ ക്ഷേത്രത്തിൽ പതിവായി പ്രാർത്ഥിക്കാൻ എത്തുന്ന ഒരു കുരങ്ങനാണ് വീഡിയോയിലുള്ളത്. രാത്രി ആളൊഴിഞ്ഞ ശേഷമാണ് കുരങ്ങൻ ക്ഷേത്രത്തിലെത്താറുള്ളത്. വെറുതെ ക്ഷേത്രത്തിലെത്തുന്ന ഒരു കുരങ്ങനല്ല ഇത്, മറിച്ച് പ്രതിഷ്ഠയ്ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം പോലും നടത്തുന്ന വ്യത്യസ്തനായ കുരങ്ങനെയാണ് വൈറൽ വീഡിയോയിൽ കാണാനാകുക. സാത്വിക് സോൾ എന്ന പ്രൊഫൈലിൽ നിന്ന് പങ്കുവെയ്ക്കപ്പെട്ടിട്ടുള്ള വീഡിയോ ഇതിനോടകം തന്നെ 3,16,000ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

 

ഈ കുരങ്ങൻ രാത്രിയാകുമ്പോൾ സ്ഥിരമായി ക്ഷേത്രത്തിലെത്താറുണ്ടെന്നാണ് വീഡിയോ പകർത്തിയ വ്യക്തി അവകാശപ്പെടുന്നത്. ക്ഷേത്രത്തിൻ്റെ പടവുകൾ ഓടിക്കയറി എത്തുന്ന കുരങ്ങൻ ക്ഷേത്രനടയിലെത്തി പ്രാർത്ഥിക്കുന്ന വീഡിയോ അത്ഭുതത്തോടെയും അതിലധികം കൗതുകത്തോടെയുമാണ് നെറ്റിസൺസ് നോക്കി നിന്നത്. 

READ ALSO: വീഡിയോ ചിത്രീകരണത്തിനായി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസെടുത്തു

വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമൻ്റുകളുമായി എത്തുന്നത്. ഭൂരിഭാഗം പേരും ഭക്തി കലർന്ന കമൻ്റുകൾ രേഖപ്പെടുത്തിയപ്പോൾ യുക്തി മുറുകെ പിടിക്കുന്നവർ വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. കുരങ്ങന് പരിശീലനം ലഭിച്ചതായിക്കൂടെ എന്നാണ് ചിലരുടെ സംശയം. എന്നാൽ, കാര്യങ്ങൾ അങ്ങനെയൊന്നും അല്ലെന്നും ഇത് തികച്ചും അത്ഭുതകരമായ കാഴ്ചയാണെന്നുമാണ് ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം. എന്തായാലും കുരങ്ങൻ്റെ ക്ഷേത്രദർശനം വൈറലായി മാറിക്കഴിഞ്ഞു എന്നതിൽ തർക്കമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News