പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 11 ജില്ലകളിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 58 നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ഷംലി, മീററ്റ്, ഹാപൂർ, മുസാഫർനഗർ, ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ്, ആഗ്ര, ഗൗതം ബുദ്ധ നഗർ, മഥുര തുടങ്ങിയ 11 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ വൈറലാകുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചെത്തിയ ഒരാളാണ്.
#WATCH | Raju Kohli, a youth dressed as CM Yogi Adityanath arrived at a polling booth in Sector 11 of Noida to cast his vote for #UttarPradeshElections2022 pic.twitter.com/3o5gTH6b3q
— ANI UP/Uttarakhand (@ANINewsUP) February 10, 2022
മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ ആളെ കണ്ടതോടെ ആളുകൾ സെൽഫി എടുക്കാനും മറ്റുമായി തിരക്കായിരുന്നു. രാജു കോഹ്ലി എന്ന വോട്ടറാണ് യോഗി ആദിത്യനാഥിനെ പോലെ കാവി വസ്ത്രം ധരിച്ചെത്തിയത്. വാർത്താ ഏജൻസിയായ ANI ആണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നോയിഡ സെക്ടർ 11 ലെ ഒരു പോളിംഗ് സ്റ്റേഷനിലാണ് ഈ സംഭവം. അദ്ദേഹത്തിന്റെ വ്യതിരിക്തമായ വസ്ത്രധാരണം താമസിയാതെ മറ്റ് വോട്ടർമാരെ ആകർഷിച്ചു, അവർ അദ്ദേഹത്തോടൊപ്പം ചിത്രങ്ങളും സെൽഫികളും എടുക്കാൻ തിരക്കുകൂട്ടുന്നതും കാണാൻ സാധിക്കാമായിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പിൽ 5 മണി വരെ 57.79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...