Viral Video : "മമ്മീ എനിക്ക് വിശക്കുന്നു"; സംസാരിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന തത്ത, വീഡിയോ വൈറൽ

 തത്തയുടെ ചിറക് മുറിച്ച് പറക്കാൻ കഴിയാത്ത തരത്തിൽ ആക്കിയിരിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ സ്നേഹം കൊണ്ടാണ് തത്ത പറന്ന് പോകാത്തതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 01:53 PM IST
  • ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കാബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്.
  • ഇതിനോടകം 6 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത് .
  • നിരവധി റീട്വീറ്റുകളും, ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
  • തത്തയുടെ ചിറക് മുറിച്ച് പറക്കാൻ കഴിയാത്ത തരത്തിൽ ആക്കിയിരിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ സ്നേഹം കൊണ്ടാണ് തത്ത പറന്ന് പോകാത്തതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Viral Video : "മമ്മീ എനിക്ക് വിശക്കുന്നു";  സംസാരിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന തത്ത, വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ പേടിപ്പിക്കുന്നതും വിചിത്രവുമായ നിരവധി വീഡിയോകളാണ് ദിനംപ്രതി എത്താറുള്ളത്. ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളതും വിഡിയോകൾ കാണാനാണ്. ദിനംപ്രതി ഇത്തരത്തിൽ ആയിരകണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നത്. അതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾ താത്പര്യമുള്ളവർ വളരെ കൂടുതലാണ്. അതുപോലെ തന്നെ പക്ഷികളുടെ വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. ഏറ്റവും ബുദ്ധിയുള്ള പക്ഷികളിൽ ഒന്നാണ് തത്ത. മനുഷ്യരുടെ ശബ്‌ദം അനുകരിക്കാനും തത്തയ്ക്ക് കഴിവുണ്ട്. അത്തരത്തിൽ സംസാരിക്കുന്ന ഒരു തത്തയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരുപാട് പേരുടെ വീടുകളിൽ തത്ത, മൈന പോലെയുള്ള പക്ഷികളെ വളർത്താറുണ്ട്. ഇവരെ സ്വന്തം മക്കളെ പോലെ കാണുന്ന ആളുകളും കുറവല്ല. അത്തരത്തിൽ വീട്ടിൽ വളർത്തുന്ന സംസാരിക്കുന്ന ഒരു തത്തയുടെ  വീഡിയോയാണ് ഇത്. എന്നാൽ ഈ തത്ത മറ്റ് തത്തകളെ പോലെയല്ല ശബ്‌ദം അനുകരിക്കുന്നത് കൂടാതെ മമ്മീയെന്ന് വിളിക്കുകയും, ചായ ചോദിക്കുകയും പിണങ്ങുകയും നിലവിളിക്കുകയും ഒക്കെ ചെയ്യും ഈ തത്ത. വീഡിയോയിൽ തത്ത ഒരു കൂട്ടിൽ പോലുമല്ല, ഒരു മുറിയിൽ ഒരു സ്റ്റൂളിൽ ഇരിക്കുകയാണ്. തത്ത ഉറക്കെ മമ്മിയെന്ന് വിളിക്കുന്നതും, ഒരാൾ ദാ വരുന്നു മോനെയെന്ന് പറയുന്നതും കേൾക്കാം. ഒരു കുഞ്ഞ് അമ്മയെ വിളിക്കുന്നത് പോലെയാണ് ഈ തത്തയും വിളിക്കുന്നത്. തുടർന്ന് 2 മിനിറ്റുകളോളം ഉള്ള വീഡിയോയിൽ തത്ത എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കാബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്. ഇതിനോടകം 6  ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത് . നിരവധി റീട്വീറ്റുകളും, ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. തത്തയുടെ ചിറക് മുറിച്ച് പറക്കാൻ കഴിയാത്ത തരത്തിൽ ആക്കിയിരിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ സ്നേഹം കൊണ്ടാണ് തത്ത പറന്ന് പോകാത്തതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News