മേക്കപ്പിനിടയിൽ കാമുകൻ പെൺകുട്ടിയെ ശല്യപ്പെടുത്തി; പണി കിട്ടിയത് പക്ഷെ കണ്ണിന്

പെൺകുട്ടി കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 05:06 PM IST
  • വീഡിയോയിലുള്ളത് കാമുകി കാമുകൻമാരെന്നാണ് സൂചന
  • നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് ലൈക്കുകളും വ്യൂസും വീഡിയോ നേടി
  • 18plusguyy എന്ന പേജിലാണ് ഇത് അപ്‌ലോഡ് ചെയ്തിട്ടുള്ളത്
മേക്കപ്പിനിടയിൽ കാമുകൻ പെൺകുട്ടിയെ ശല്യപ്പെടുത്തി; പണി കിട്ടിയത് പക്ഷെ കണ്ണിന്

നിങ്ങൾക്ക് ഒരു കാമുകി ഉണ്ടെങ്കിൽ മേക്കപ്പിന് ഇടയിൽ അവളെ ശല്യപ്പെടുത്തുകയാണെങ്കിൽ എന്തുണ്ടാകും എന്ന് അറിയാമോ?അത് പിന്നെയൊരു വലിയ അടിയായി കലാശിച്ചില്ലെങ്കിൽ ഭാഗ്യം. ഇത്തരമൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

പെൺകുട്ടി കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. കാമുകൻ എത്തുമ്പോൾ മേക്കപ്പിന്റെ തിരക്കിലായിരുന്നു അവൾ.കാറിൽ ഇരുന്ന ഉടൻ തന്നെ അയാൾ സ്റ്റീരിയോയിലെ പാട്ട് മാറ്റി.ഇഷ്ടമുള്ള പാട്ട് പ്ലേ ചെയ്തു. എന്നിട്ട് വായിൽ നിന്ന് ച്യൂയിംഗം എടുത്ത് പുറത്തേക്ക് തുപ്പി.

Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!

എന്താണ് സംഭവിക്കുന്നത് എന്നറിയും മുൻപ് അയാളുടെ കണ്ണിന് അടിയേറ്റു. നിരവധിപേരാണ് വീഡിയോ ലൈക്ക് ചെയ്തത്.നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് ലൈക്കുകളും വ്യൂസും വീഡിയോ നേടി.വീഡിയോയിലുള്ളത് കാമുകി കാമുകൻമാരെന്നാണ് സൂചന.

Also Read: നായയും മൂർഖനും തമ്മിൽ കടുത്ത പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും

സംഗതി ഇതുകൊണ്ടൊന്നും തീർന്നില്ല, കാമുകൻ സ്റ്റൈലിൽ ബ്രേസ്ലെറ്റ് ചുഴറ്റാൻ തുടങ്ങി. ഇവിടെ കാമുകിയും അവന്റെ ചേഷ്ടകൾ തുടർച്ചയായി കണ്ട് കൊണ്ടിരിക്കുകയായിരുന്നു.ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ പാവത്തിന്റെ ഒരു കണ്ണ് പോലും വീർക്കുന്ന തരത്തിൽ കാമുകനെ അടിച്ചു. അൽപ്പം തമാശയും കലർത്തിയ രംഗം പ്രേക്ഷകർക്കും ഇഷ്ടമായെന്ന് സാരം.18plusguyy എന്ന പേജിലാണ് ഇത് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. നിരവധി സോഷ്യൽ മീഡിയ പേജുകളിലും ഇത് പങ്ക് വെക്കുന്നുണ്ട്.ഒരു തമാശ വീഡിയോ എന്ന നിലയിൽ ചിത്രീകരിച്ച വീഡിയോ ആണിതെന്ന് വ്യക്തമാണ്.

 
 
 
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News