Viral Video: എട്ട് പതിറ്റാണ്ടോളം തന്‍റെ സ്വരമാധുര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്‍റെ അന്തിമസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ നടന്നു.
എന്നാല്‍, മതപരമായ ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ, ശവസംസ്കാര ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോ / വീഡിയോ വിവാദമായി. അത് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടതായിരുന്നു.
അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ ഷാരൂഖ് മുസ്ളീങ്ങളുടെ പ്രാര്‍ഥന ചൊല്ലുമ്പോള്‍ ഒപ്പമെത്തിയ പൂജ ദദ്‌ലാനി കൈകൂപ്പി ഹൈന്ദവ പ്രാര്‍ഥന ചൊല്ലുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഷാരൂഖ് ഖാന്‍ തന്‍റെ മത വിശ്വാസമനുസരിച്ചുള്ള (മുസ്ലീം) പ്രാര്‍ത്ഥന ചൊല്ലിയത് വലിയ വിവാദമായിരുന്നു. ഷാരൂഖ് ഖാന്‍ ലത മങ്കേഷ്‌കറിന്‍റെ ഭൗതിക ശരീരത്തില്‍ "തുപ്പി" എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചരണം...!!
Also Read: Viral News: PhonePe വഴി പണം സ്വീകരിക്കുന്ന ആധുനിക ഇന്ത്യയിലെ ഡിജിറ്റൽ യാചകന്‍ ...!!
ഈ പ്രവൃത്തിയുടെ പേരിൽ ഒരു വിഭാഗം നെറ്റിസൺമാർ ഷാരൂഖിനെ ആക്ഷേപിക്കുമ്പോൾ, മറ്റൊരു കൂട്ടം ആളുകൾ അദ്ദേഹം ദുവ ചൊല്ലിയതിനുശേഷം 'മഗ്ഫിറത്തിന്' വേണ്ടി 'ഊതി'യതാണ് എന്ന് വ്യക്തമാക്കി. ഇത് ഇസ്ലാമിലെ ആചാരമാണ് എന്നും ചിലര്‍ വ്യക്തമാക്കി.
എന്നാല്‍, ഈ വിവാദങ്ങള്‍ ഒട്ടൊന്ന് ശമിക്കുമ്പോള്‍ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ ഒരു പഴയ വീഡിയോ പുറത്തുവന്നിരിയ്ക്കുകയാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. 1997 ലേതാണ് ഈ വീഡിയോ.
വീഡിയോ കാണാം:
തന്‍റെ ആ പഴയ അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പത്തെക്കുറിച്ചാണ് പറയുന്നത്. ഈ വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടുകയാണ്. Brut ചാനലിന് മുമ്പ് ഷാരൂഖ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
ബോളിവുഡ് ടെലിവിഷന്‍ അവതാരകനും കൊറിയോഗ്രഫറുമായ രാഘവ് ജുയാല്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്ത്യയെക്കുറിച്ച് എഴുതാന്‍ പറഞ്ഞിരുന്നതും അന്ന് രാജ്യത്തെക്കുറിച്ച് എഴുതിയതും എന്നാല്‍ വളര്‍ന്ന് വന്നപ്പോള്‍ ആ സങ്കല്‍പങ്ങള്‍ മാറുന്നതുമാണ് വീഡിയോയില്‍ അദ്ദേഹം സംസാരിക്കുന്നത്.
"കുട്ടികളായിരുന്നപ്പോള്‍ ‘എന്‍റെ രാജ്യം ഇന്ത്യ’ എന്ന വിഷയത്തെപ്പറ്റി എഴുതേണ്ടി വന്നിരുന്നതായി ഞാനോര്‍ക്കുന്നു. എനിക്ക് തോന്നുന്നു അത് മാറണം. ‘ഇന്ത്യയാണ് ഈ രാജ്യം, ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണ്’എന്ന തരത്തിലേക്ക് അത് മാറണം, വീഡിയോയില്‍ ഷാരൂഖ് പറയുന്നു.
രാജ്യത്തെ പൗരന്മാരാണെന്ന് കരുതി രാജ്യം ആരുടെയും സ്വന്തമല്ല, എന്‍റെ രാജ്യമാണ്, നമ്മള്‍ക്ക് ഇത് സ്വന്തമാണെന്ന് പറയാനാകില്ല. ഓണര്‍ഷിപ്പ് എന്നാല്‍ ഇത് നമ്മുടെ ഇന്ത്യയാണ് എന്നല്ല, മറിച്ച് ഈ രാജ്യത്തിന് വേണ്ടി നമ്മള്‍ ചിലത് ചെയ്യേണ്ടതുണ്ട് എന്നാണ്, അദ്ദേഹം പറയുന്നു.
ആന്‍റി -നാഷണലിസ്റ്റ്, ആന്‍റി-സോഷ്യലിസ്റ്റ് എന്നൊക്കെ വലിയ വലിയ പേരുകളിട്ട് നമ്മള്‍ വിളിക്കുന്ന ആളുകളുണ്ടല്ലോ, തങ്ങള്‍ ഇന്ത്യയുടെ ഒരു ഭാഗമാണ് എന്ന് ചിന്തിക്കാത്തവരാണ് ഇവര്‍. ഇത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്‍റെ കുടുംബവും ഈ രാജ്യത്തിന് വേണ്ടി പോരാടിയിട്ടുള്ളതാണ്. അപ്പോള്‍ ഇത്തരത്തിലുള്ള ആളുകള്‍ ഈ രാജ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നുണ്ട്., അദ്ദേഹം പറയുന്നു.
‘ഞാന്‍ എങ്ങനെയാണോ ഈ രാജ്യത്തെ നിനക്ക് കൈമാറിയത് അതുപോലെ ഈ രാജ്യത്തെ സ്വതന്ത്രമായി കാത്തുസൂക്ഷിക്കുക’ എന്ന് എന്‍റെ പിതാവ് എന്നോട് പറഞ്ഞ വാക്കുകളില്‍ നിന്നുള്ള വ്യതിചലനമാണിത്,” ഷാരൂഖ് വീഡിയോയില്‍ പറയുന്നു.
ഷാരൂഖ് ഖാന്‍റെ പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു. .
രാഘവ് ജുയാല്‍ പങ്കുവച്ച ഈ വീഡിയോ മണിക്കൂറുകള്‍ക്കകം രണ്ടര ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. സോഷ്യല്‍ മീഡിയ നല്‍കുന്ന പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...