ഇപ്പോൾ വിവാഹങ്ങളുടെ കാലമാണ്. അതിനാൽ തന്നെ സമൂഹിക മാധ്യമങ്ങളിൽ വിവാഹങ്ങളുടെ നിരവധി വീഡിയോകളും ഈയിടെയായി ശ്രദ്ധ നേടാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. സന്തോഷകരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. ഇതിൽ മിക്ക വീഡിയോകളും ആളുകളെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ വിവാഹ പന്തലിൽ ആളുകൾ ഒരു കാളയെ കണ്ട് പേടിച്ച് വിറയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
ദേഷ്യം പിടിച്ചിരിക്കുന്ന ഒരു കാള വിവാഹ പന്തലിലേക്ക് ഓടി കയറി വരുന്ന ഒരു വീഡിയോയാണ് ഇത്. വിവാഹ പന്തലിൽ നിരവധി ആളുകളെ കാണാം. ചിലർ ആഹാരം കഴിച്ച് കൊണ്ട് ഇരിക്കുകയാണ്. അപ്പോഴാണ് ദേഷ്യം പിടിച്ച കാള പന്തലിലേക്ക് ഓടി കയറിയത്. കാളയെ കണ്ടയുടനെ അതിഥികൾ പ്ലേറ്റും ഭക്ഷണവും ഉപേക്ഷിച്ച് ഇറങ്ങി ഓടുകയായിരുന്നു. കാള ദേഷ്യത്തോടെ ആളുകളെ കുത്താൻ ഓടിക്കുന്നതും വീഡിയോയിൽ കാണാം.
ALSO READ: Viral Video: കുരങ്ങനോട് കളിക്കാൻ ചെന്ന പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ
വൈനി ജാതവ് വ്ലോഗ്സ് എന്ന ഇൻസ്റ്റാഗ്രാം അകൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ആളുകൾ കാളയെ ഓടിച്ച് വിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യം പുറത്ത് പോകാൻ കൂട്ടാക്കാത്ത കാളയെ ആളുകൾ ഒടുവിൽ ശ്രമപ്പെട്ട് ഓടിച്ച് വിടുകയാണ്. കാള ആരെയും ആക്രമിക്കുന്നില്ലെന്നും വീഡിയോയിൽ കാണാം. വളരെ വിരളമായി മാത്രമേ ഇത്തരം കാഴ്ചകൾ കാണാറുള്ളു. ഇതിനോടകം തന്നെ നിരവധി ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...