IMD Weather Forecast: 5 സംസ്ഥാനങ്ങളില്‍ ശക്തമായ മഴ, ഉത്തരേന്ത്യയില്‍ താപനില കുറയും

ഒക്‌ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ  (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി.  എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 12:43 PM IST
  • ഒക്‌ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ ( Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി.
  • രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
  • കേരളത്തില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
IMD Weather Forecast: 5 സംസ്ഥാനങ്ങളില്‍ ശക്തമായ മഴ, ഉത്തരേന്ത്യയില്‍ താപനില കുറയും

New Delhi:ഒക്‌ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ  (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി.  എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. 

 തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവ്‌ കഴിഞ്ഞുവെങ്കിലും  രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഒക്ടോബർ 30 വരെ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്ന് IMD അറിയിച്ചു. ഒക്‌ടോബർ 30 വരെ തമിഴ്‌നാട്, കേരളം, ദക്ഷിണ കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ  ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

1975-2021 കാലയളവിൽ രാജ്യത്ത് നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ  (Southwest Monsoon) പിൻവലിയുന്നതില്‍  ഏറ്റവും കാലതാമസം നേരിട്ട  അഞ്ചാമത്തെ മൺസൂൺ ആണ് ഇതെന്ന് IMD പറയുന്നു. 

Also Read:  Kerala Rain ALert : ഇന്നും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

അതേസമയം,  ഒക്ടോബര്‍ 27 ഓടെ പുതിയ  ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി IMD മുന്നറിയിപ്പ് നല്‍കുന്നു.   തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ട്, ഇത് ബുധനാഴ്ച (ഒക്ടോബർ 27) തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ ഇടയാക്കുമെന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.   

ഒക്‌ടോബർ 29 വരെ തമിഴ്‌നാടിനും പുതുച്ചേരിക്കുമിടയിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.

കേരളത്തിലും മാഹിയിലും  (ഒക്‌ടോബർ 27) ഒറ്റപ്പെട്ട കനത്ത മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഒക്‌ടോബർ 28, 29 തീയതികളിൽ തെക്കൻ കർണാടകയിലും തീരദേശ ആന്ധ്രാപ്രദേശിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്തേക്കാം.

അതേസമയം,   അടുത്ത രണ്ട് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും മിതമായ മഴയും,  തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ എന്നീ  ജില്ലകളില്‍ കനത്ത മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  എന്നാല്‍, അടുത്ത രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല.  

എന്നാല്‍,  കേരളത്തില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   ആലപ്പുഴ, കണ്ണൂർ , കാസർകോട് എന്നിവ ഒഴിച്ചുള്ള ജില്ലകൾക്കാണ് ഇന്ന് Yellow Alert പ്രഖ്യാപിച്ചിരിക്കുന്നത് . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News