Weather Latest Update: വടക്കേ ഇന്ത്യയില്‍ ജനജീവിതം ദുഷ്ക്കരമാക്കി ശീതക്കാറ്റ്, മഴയ്ക്ക് സാധ്യത

Weather Latest Update: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ശീതക്കാറ്റിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കും. എന്നാല്‍, തണുപ്പ് കുറയാന്‍ സമയമെടുക്കും

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 10:33 AM IST
  • കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ശീതക്കാറ്റിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കും. എന്നാല്‍, തണുപ്പ് കുറയാന്‍ സമയമെടുക്കും
Weather Latest Update: വടക്കേ ഇന്ത്യയില്‍ ജനജീവിതം ദുഷ്ക്കരമാക്കി ശീതക്കാറ്റ്, മഴയ്ക്ക് സാധ്യത

Weather Latest Update: വടക്കേ ഇന്ത്യ മുഴുവൻ കൊടും തണുപ്പിന്‍റെയും മൂടൽമഞ്ഞിന്‍റെയും പിടിയിലാണ്. അതിനിടെ വീശിയടിയ്ക്കുന്ന ശീതക്കാറ്റ് ജനജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കിയിരിയ്ക്കുകയാണ്. 

അതേസമയം, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ശീതക്കാറ്റിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കും. എന്നാല്‍, തണുപ്പ് കുറയാന്‍ സമയമെടുക്കും. ജനുവരി 21 മുതൽ ജനുവരി 25 വരെ ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യതയും IMD പ്രവചിയ്ക്കുന്നു. ഈ ശൈത്യകാലത്ത് ഡൽഹിയിൽ ഇതുവരെ ഒരു മഴയും രേഖപ്പെടുത്തിയിട്ടില്ല. 

Also Read:  Horoscope Today January 18: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

ജനുവരി 22 മുതൽ ചില സംസ്ഥാനങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2023 ജനുവരി 23, 24 തീയതികളിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍  ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും, ഇത് ജനുവരി 25 വരെ തുടരാൻ സാധ്യതയുണ്ട്, IMD മുന്നറിയിപ്പില്‍ പറയുന്നു. 

Also Read:  Shattila Ekadashi 2023: മോക്ഷപ്രാപ്തി നല്‍കുന്ന ഷഡ് തില ഏകാദശി ഇന്ന്, ശുഭമുഹൂര്‍ത്തവും പൂജാവിധികളും അറിയാം

ഇതോടൊപ്പം ചില  സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 50 കി.മീ വേഗതയിൽ വീശുന്ന ശീതക്കാറ്റ് ജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതൽ വർധിപ്പിക്കുകയാണ്. എന്നിരുന്നാലും, IMD റിപ്പോര്‍ട്ട് അനുസരിച്ച് ഈ കൊടും തണുപ്പില്‍നിന്ന് ആളുകൾക്ക് ഉടന്‍ ആശ്വാസം ലഭിക്കും. 

വ്യാഴാഴ്ച്ച മുതല്‍ ശീതക്കാറ്റിന്  ശമനമുണ്ടാകും എന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്. ചൊവ്വാഴ്‌ച  ഡൽഹിയിൽ തെളിഞ്ഞ സൂര്യപ്രകാശം തണുപ്പിൽ നിന്ന് ജനങ്ങൾക്ക് അൽപ്പം ആശ്വാസം നൽകി. എന്നിരുന്നാലും, കുറഞ്ഞ താപനില  സാധാരണയേക്കാൾ അഞ്ച് ഡിഗ്രി കുറവാണ്, ഉയർന്ന താപനില സാധാരണ നിലയിൽ 19.7 ഡിഗ്രിയായി രേഖപ്പെടുത്തി.  

മോശം കാലാവസ്ഥ റെയില്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. റെയില്‍വേ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 6  ട്രെയിനുകളാണ് നിലവില്‍ വൈകി ഓടുന്നത്. 

കനത്ത മൂടല്‍മഞ്ഞ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് കാരണം ഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ വൈകിയിട്ടുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News