പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം

ജനുവരി 29ന് രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Last Updated : Feb 1, 2018, 12:28 PM IST
പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം

കൊല്‍ക്കത്ത‍: ജനുവരി 29ന് രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

പശ്ചിമ ബംഗാളില്‍ നൗപാരാ നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായ സുനില്‍ സിംഗ് 1,11,729 വോട്ടിനാണ് വിജയ്ച്ചത്. കൂടാതെ ഉലുബേരിയ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്.

രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ എന്നീ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. 

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണ്ണായകമാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയുടെ വിലയിരുത്തലാവും ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

 

 

 

 

Trending News