New Delhi: കോവിഡ് രോഗം (Covid 19) ബാധിച്ചവരോ രോഗവിമുക്തി നേടിയവരോ 6 മാസത്തേക്ക് വാക്‌സിൻ എടുക്കാൻ പാടില്ലെന്ന് സർക്കാർ പാനൽ അറിയിച്ചു. കോവിഷീൽഡ് വാക്‌സിൻ എടുക്കുന്നതിന് ഇടയിലുള്ള ഇടവേള കൂട്ടണമെന്ന അറിയിച്ച അതെ വിദഗ്ദ്ധ സമിതി തന്നെയാണ് പുതിയ നിർദേശവും മുന്നോട്ട് വെച്ചിരിക്കുന്നത്.
വാക്‌സിന്റെ ഒന്നാമത്തെ ഡോസ് എടുത്തതിന് ശേഷം കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചാൽ രോഗവിമുക്തി നേടി നാല് മുതല എട്ട് ആഴ്ചകൾ കഴിഞ്ഞതിന് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കാൻ പാടുള്ളൂവെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ അറിയിച്ചു.
നാഷണൽ ഇമ്മ്യൂണിസഷൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഗർഭിണികൾക്ക് ഏത് വാക്‌സിൻ വേണമെന്ന് അവർക്ക് തന്നെ തീരുമാനിക്കാമെന്നും മുല കൊടുക്കുന്ന 'അമ്മമാർക്ക് പ്രസവശേഷം വാക്‌സിൻ (Vaccine) എടുക്കുന്നതിൽ താമസമില്ലെന്നും അറിയിച്ചു.
ഈ പുതിയ നിർദേശങ്ങൾ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓട് വാക്‌സിൻ അഡ്മിനിസ്ട്രേഷന് അയക്കുമെന്നും അവരുടെ അഭിപ്രായപ്രകാരം നിലവിൽ കൊണ്ട് വരുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കോവിശിൽഡ് (Covishield) വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത്.
ആദ്യം 28 ദിവസമായിരുന്ന രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള മാർച്ച് മാസത്തിൽ ആറ് മുതൽ എട്ട് ആഴ്ച വരെ വർധിപ്പിച്ചിരുന്നു. പക്ഷെ അതിന് ശേഷം ആവരുതെന്നും അറിയിച്ചിരുന്നു. വാക്‌സിൻ കൂടുതൽ ഫലപ്രമാകാൻ വേണ്ടിയാണ് ഇടവേളകൾ വര്ധിപ്പിക്കുന്നതെന്ന് വിദഗ്‌ദ്ധ സമിതി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...