തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ വാച്ച്മാനെ കാട്ടാന ആക്രമിച്ചുകൊന്നു

ഓവാലി പുഷ്പശ്രീ എസ്റ്റേറ്റിലെ വാച്ച്മാൻ നൗഷാദിനെയാണ് ആന ആക്രമിച്ചത്.പ്രദേശത്തുനിന്ന് മൃതദേഹം എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 09:59 AM IST
  • മൃതദേഹം എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്
  • വന്യമൃഗ ശല്യത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം
തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ വാച്ച്മാനെ കാട്ടാന ആക്രമിച്ചുകൊന്നു

ഇടുക്കി: നീലഗിരി ഗൂഡല്ലൂരിൽ വാച്ച്മാനെ കാട്ടാന ആക്രമിച്ചുകൊന്നു. കഴിഞ്ഞദിവസം വൈകിട്ട് ഓവാലി പുഷ്പശ്രീ എസ്റ്റേറ്റിലെ വാച്ച്മാൻ നൗഷാദിനെയാണ് ആന ആക്രമിച്ചത്.പ്രദേശത്തുനിന്ന് മൃതദേഹം എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി.ഏതാനും ദിവസങ്ങളായി ബി എൽ റാം, പന്നിയാർ എസ്റ്റേറ്റ് മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെ ബി എൽ റാം സ്വദേശി കുന്നത്ത് ബെന്നിയുടെ വീട് ആന തകർത്തിരുന്നു.

ALSO READ: Leopard: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിലെ വലയിൽ കുടുങ്ങി പുലി; മയക്കുവെടിവച്ച് പിടികൂടാൻ നീക്കം

പന്നിയാറിലെ റേഷൻ കട പൂർണ്ണമായും തകർത്തു. കഴിഞ്ഞ പകൽ, ബി എൽ റാമിലെ ഏലത്തോട്ടത്തിൽ, ഏഴ് ആനകളടങ്ങുന്ന കൂട്ടം മണിക്കൂറുകൾ തമ്പടിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, മഹേശ്വരിയുടെ വീടിനു നേരെ ആക്രമണം ഉണ്ടായത്....മഹേശ്വരിയും മകൾ കോകിലയും രക്ഷപെട്ടത് തലനാരിഴക്ക് രക്ഷപെടുകയായിരുന്നു....അപകടത്തിൽ മഹേശ്വരിക്ക് നിസാര പരുക്ക് പറ്റി. ആക്രമണത്തിൽ  തകർന്ന ഭിത്തി ദേഹത്തേയ്ക് പതിച്ചാണ് മഹേശ്വരിയ്ക് പരുക്കേറ്റത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News