ലൈംഗീക തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഏറ്റെടുക്കും -ഗംഭീര്‍

രാജ്യതലസ്ഥാനത്തെ ലൈംഗീക തൊഴിലാളികളുടെ മക്കളെ ഏറ്റെടുത്ത്  ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗത൦ ഗംഭീര്‍. 

Last Updated : Jul 31, 2020, 05:27 PM IST
  • ഇവര്‍ക്ക് ആവശ്യമായ യൂണിഫോമുകള്‍, സ്കൂസ് ചിലവ്, ഭക്ഷണം, കൗണ്‍സലിംഗ്, മെഡിക്കല്‍ എന്നിങ്ങനെ എല്ലാ ചിലവുകളും സംഘടനയുടെ നേതൃത്വത്തില്‍ നല്‍കും.
ലൈംഗീക തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഏറ്റെടുക്കും -ഗംഭീര്‍

രാജ്യതലസ്ഥാനത്തെ ലൈംഗീക തൊഴിലാളികളുടെ മക്കളെ ഏറ്റെടുത്ത്  ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗത൦ ഗംഭീര്‍. 

ന്യൂഡല്‍ഹി(New Delhi)യിലെ ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗീക തൊഴിലാളികളുടെ മക്കളെയാണ് ഗംഭീര്‍ ഏറ്റെടുത്തത്. കുട്ടികളുടെ ഏറ്റെടുക്കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍ക്കുട്ടികളെയാണ് 'PAANKH' എന്ന സംരംഭത്തിന്റെ ഭാഗമായി ഏറ്റെടുക്കുക. സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഈ കുട്ടികള്‍ക്ക് താനൊരു അവസരം നല്‍കുകയാണെന്നും ഗംഭീര്‍ (Gautam Gambhir)പറയുന്നു.

പ്രായം വെറും സംഖ്യ, ഇന്ത്യയെ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണം -ഗംഭീര്‍

ജീവിതം, പഠനം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള എല്ലാ ചിലവുകളും ഗംഭീര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് ആവശ്യമായ യൂണിഫോമുകള്‍, സ്കൂസ് ചിലവ്, ഭക്ഷണം, കൗണ്‍സലിംഗ്, മെഡിക്കല്‍ എന്നിങ്ങനെ എല്ലാ ചിലവുകളും സംഘടനയുടെ നേതൃത്വത്തില്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും അഞ്ചു മുതല്‍ പതിനെട്ട് വയസു വരെയുള്ള കുട്ടികളെ സ്ഥിരമായി കൗണ്‍സലിംഗിന് വിധേയരാക്കും.

സ്വന്തം പ്രായം ഓര്‍മ്മയില്ല, പിന്നയല്ലേ എന്‍റെ റെക്കോര്‍ഡ്; ഗംഭീര്‍-അഫ്രീദി പോര് പുതിയ തലത്തിലേക്ക്...

ഇത്തരം കുട്ടികളെ സഹായിക്കാനായി എല്ലാവരും മുന്പോട്ട് വരണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 200ലധികം കുട്ടികളാണ് ഗംഭീറിന്റെ സംരക്ഷണത്തിലുള്ളത്. കൂടാതെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമുള്ള ലോക്സഭാ അംഗമായ ഗംഭീര്‍.  COVID 19 മഹാമാരിയ്ക്ക് പിന്നാലെ തന്‍റെ രണ്ട് വര്‍ഷത്തെ ശമ്പളം PM CARES ഫണ്ടിലേക്ക് സംഭവന നല്‍കിയിരുന്നു

Trending News