ന്യൂഡല്‍ഹി: ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനെ തല്ലി യാത്രക്കാരി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ഇത് നടന്ന സംഭവമാണ് കേട്ടോ.
ഡല്‍ഹിയിലെ മായാപുരിയില്‍ ആയിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിക്കാതെ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയേയും പുരുഷനേയും പൊലീസ് തടഞ്ഞു നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.
ആക്രമിച്ചത് സ്ത്രീ ആയതുകൊണ്ട് പാവം പോലീസുകാരന്‍ പ്രതികരിച്ചില്ല. വാഹനം തടഞ്ഞ പോലീസുകാരനെ തള്ളിമാറ്റി സ്കൂട്ടര്‍ ഓടിച്ച് പോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന്‍ വണ്ടിയുടെ താക്കോല്‍ ഊരിയെടുക്കുകയും വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതില്‍ ക്ഷുഭിതയായ യുവതി പോലീസിനോട് കയര്‍ക്കുകയും പോലീസുകാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. റോഡ് ബ്ലോക്കായത്തോടെ പ്രശ്നത്തില്‍ ഇടപെട്ട മറ്റ് യാത്രാക്കാര്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു.
രണ്ടുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പോലീസുകാരന്‍ സ്കൂട്ടര്‍ തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തല്ലുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വീഡിയോ കാണാം:
#WATCH A woman and a man misbehaved&manhandled a traffic police cop on being stopped for not wearing helmet, in Delhi's Mayapuri, last evening.According to the police, the two were heavily drunk. Case has been registered against them on complaint of the traffic police personnel. pic.twitter.com/JSuQfFuDc4
— ANI (@ANI) July 17, 2019
സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീയേയും പുരുഷനേയും ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തു.