close

News WrapGet Handpicked Stories from our editors directly to your mailbox

ഒന്നുറങ്ങാന്‍ സമ്മതിക്കാത്ത കോഴി; പരാതിയുമായി യുവതി!!

കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് യുവതി പരാതി നല്‍കിയത്.  

Updated: May 26, 2019, 01:11 PM IST
ഒന്നുറങ്ങാന്‍ സമ്മതിക്കാത്ത കോഴി; പരാതിയുമായി യുവതി!!
Representational image

പൂനെ: പരാതികള്‍ പലതും നമ്മള്‍ കേട്ടിട്ടുണ്ടാകുമെങ്കിലും ഇത് ഒരു വ്യത്യസ്ത പരാതിയാണ് എന്നതില്‍ സംശയമില്ല. അപ്പോള്‍ നിങ്ങള്‍ വിചാരിക്കുകയായിരിക്കും അത് എന്ത് പരാതിയാണെന്ന് അല്ലെ?

നമ്മള്‍ കേട്ടിട്ടുള്ള പാട്ടുകളില്‍ 'പൂവന്‍ കോഴി പതിവായെന്നെ കൂകി ഉണര്‍ത്തും' എന്നല്ലേ. എന്നാല്‍ ആ കൂകല്‍ ശല്യമായാലോ.  അതെ തന്‍റെ ഉറക്കം നഷ്ടപ്പെടുത്തിയ കോഴിക്കെതിരെ പരാതിയുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ വീടിന് മുന്നില്‍ വന്ന് അയല്‍പക്കത്തെ കോഴി കൂവുന്നതിനാല്‍ തന്‍റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. സംരത് പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പരാതി യുവതി നല്‍കിയത്.

കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പരാതിക്കാരി സ്ഥിരമായി താമസിക്കുന്നത് ഇവിടെയല്ലെന്നും പരാതി നല്‍കിയ യുവതിയുടെ സഹോദരിയുടെ വീടാണിതെന്നും പൊലീസ് പറഞ്ഞു

യുവതി കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ എത്തിയതാണ് ഇവിടെയെന്നും, പരാതി നല്‍കിയതിന് പിന്നാലെ യുവതി സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം തന്‍റെ 

സഹോദരിക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പരാതിയെക്കുറിച്ച് അറിഞ്ഞ യുവതിയുടെ സഹോദരി പൊലീസിനോട് പറഞ്ഞുവത്രേ. എന്തായാലും പരാതികളുടെ ലിസ്റ്റില്‍ ഇങ്ങനൊരു പരാതി വിചിത്രമായിരിക്കും.