Bharat Biotech: ലോകത്തെ ആദ്യ കൊവിഡ് നേസൽ വാക്സിൻ; ഭാരത് ബയോടെക്കിന്‍റെ ഇൻകൊവാക് പുറത്തിറക്കി

ഭാരത് ബയോടെക് തയാറാക്കിയ ഇൻകൊവാക് എന്ന നേസൽ വാക്സിനാണ് ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കിയിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 05:15 PM IST
  • ഭാരത് ബയോടെക് തയാറാക്കിയ ഇൻകൊവാക് എന്ന നേസൽ വാക്സിനാണ് പുറത്തിറക്കിയിട്ടുള്ളത്.
  • മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാനുള്ള അനുമതി നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ നൽകിയിരുന്നു.
  • കൊവിൻ ആപ്പിൽ വാക്സിൻ ലഭ്യമാണ്.
Bharat Biotech: ലോകത്തെ ആദ്യ കൊവിഡ് നേസൽ വാക്സിൻ; ഭാരത് ബയോടെക്കിന്‍റെ ഇൻകൊവാക് പുറത്തിറക്കി

ന്യൂഡൽഹി: മൂക്കിലൂടെ നൽകുന്ന ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ പുറത്തിറക്കി. കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്സിൻ പുറത്തിറക്കിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നു. ഭാരത് ബയോടെക് തയാറാക്കിയ ഇൻകൊവാക് എന്ന നേസൽ വാക്സിനാണ് പുറത്തിറക്കിയിട്ടുള്ളത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാനുള്ള അനുമതി നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ നൽകിയിരുന്നു. കൊവിൻ ആപ്പിൽ വാക്സിൻ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വാക്സിന്റെ വില.

Republic Day 2023: കടലാസിൽ കൊത്തിയെടുത്ത ഇന്ത്യ; റിപ്പബ്ലിക് ഡേ സ്പെഷ്യൽ ഗൂഗിൾ ഡൂഡിൽ കണ്ടോ?

74ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഗൂ​ഗിളും ഡൂഡിലിലൂടെ രാജ്യത്തിന് ആദരമർപ്പിക്കുകയാണ്. അഹമ്മദാബാദിലെ ആർട്ടിസ്റ്റ് പാർത്ഥ് കോതേക്കറാണ് ഈ ഡൂഡിൽ ചിത്രത്തിന് പിന്നിലെ കലാകാരൻ. എപ്പോഴത്തെയും പോലെ ഇത്തവണത്തെയും ഡൂഡിലിന് നിരവധി പ്രത്യേകതകളുണ്ട്. റിപ്പബ്ലിക് ദിന പരേഡ്, ഇന്ത്യാ ഗേറ്റ്, രാഷ്ട്രപതി ഭവൻ, CRPF മാർച്ചിംഗ്, സൈനികരുടെ മോട്ടോർ സൈക്കിൾ അഭ്യാസം എന്നിവ ഉൾക്കൊള്ളുന്ന ഡിസൈനാണ് പാർത്ഥ് കോതേക്കർ ഒരുക്കിയത്. പൂർണ്ണമായും കൈകൊണ്ട് പേപ്പറിൽ മുറിച്ചെടുത്ത് ഒരുക്കിയിട്ടുള്ള ഈ കലാസൃഷ്ടി ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയുടെ ഒരു ഛായാചിത്രം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് കലാകാരൻ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ നടക്കുന്ന പ്രദർശനം വളരെ പ്രചോദിപ്പിച്ചു. അതിന്റെ വിവിധ ഇഴകളും ഘടകങ്ങളും മനസിലാക്കി പേപ്പറിൽ ഒരുമിച്ച് ചേർക്കാൻ ആഗ്രഹിച്ചുവെന്നാണ് പാർത്ഥ് കോതേക്കർ പറയുന്നത്. ഏതായാലും പാർത്ഥിന്റെ ആഗ്രഹം ലക്ഷ്യം കണ്ടിരിക്കുകയാണ്. സ്കൂൾ കാലഘട്ടത്തിൽ എല്ലാ വർഷവും അഭിമാനത്തോടെയാണ് റിപ്പബ്ലിക് ദിന പരേഡിനെ ഈ കലാകാരൻ കണ്ടിരുന്നത്. പാർത്ഥിന് ഈ അവസരം ലഭിച്ചപ്പോൾ വളരെ ആകാംക്ഷയോടെ പ്രക്രിയയുടെ ഒരോ നിമിഷവും ആസ്വദിച്ചാണ് ചെയ്തിരുന്നത്. എല്ലാ വിശദാംശങ്ങളും സൂക്ഷ്മതയോടെ പേപ്പറിലേക്ക് കൊണ്ടുവരാൻ ശ്രദ്ധാപൂർവ്വം ശ്രമിച്ചുവെന്നും പാർത്ഥ് പ്രതികരിച്ചു.

ഇന്ത്യയുടെ സങ്കീർണ്ണതയും അതിന്റെ പരസ്പരബന്ധിതമായ എല്ലാ വശങ്ങളും പ്രകടിപ്പിക്കുന്ന ഈ കലാസൃഷ്ടി 4 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 6 മണിക്കൂറാണ് ഒരു ദിവസം ഇതിനായി ചെലവഴിച്ചത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിൽ, പൂക്കൾ എന്നിവയൊക്കെ സൂക്ഷ്മവും കൃത്യവുമായി ക്രമീകരിച്ചാണ് പാർത്ഥ് കോതേക്കർ ഡൂഡിൽ ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News