ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. താരങ്ങള്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബ്രിജ് ഭൂഷണ്‍ മാറി നില്‍ക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
Wrestlers call off protest, WFI chief Brij Bhushan to step aside till probe is completed
Read @ANI Story | https://t.co/Ulf2hrSUxN#WrestlersProtest #AnuragThakur #BrijBhushanSharanSingh #WFI #BajrangPunia #BabitaPhogat pic.twitter.com/7wVCk7ouIs
— ANI Digital (@ani_digital) January 20, 2023
Also Read: WFI Sexual Harassment: സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും: കേന്ദ്ര കായിക മന്ത്രി
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുദിവസമായി നടത്തിവരുന്ന സമരം പിൻവലിക്കാൻ തീരുമാനമായത്. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി മേല്‍നോട്ട സമിതി രൂപീകരിക്കുമെന്നും ആ കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകുമെന്ന് ഇന്ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ കമ്മിറ്റി തന്നെയാകും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനുള്ളില്‍ കമ്മിറ്റി വിഷയത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. കായിക മന്ത്രിയുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ആദ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നുവെങ്കിലും ഇന്നലെ നടന്ന രണ്ടാം ഘട്ട ചര്‍ച്ച ഏഴു മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ രാജി വെക്കണം, ഫെഡറേഷന്‍ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്.
ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും നടപടി ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഗുസ്തി താരങ്ങൾ ഐഒഎ അധ്യക്ഷ പിടി ഉഷയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ വിഷയം അന്വേഷിക്കാൻ മേരി കോം അധ്യക്ഷയായ രണ്ട് അഭിഷേകർ അടങ്ങുന്ന ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...