WFI Sexual Harassment: സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും: കേന്ദ്ര കായിക മന്ത്രി

WFI Sexual Harassment: ലഖ്‌നൗവിൽ നടന്ന ദേശീയ ക്യാമ്പിനിടെ ഏതാനും പരിശീലകർ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.  തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 07:50 AM IST
  • സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും
  • ഫെഡറേഷൻ പിരിച്ചുവിടണമെന്നതുൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ
WFI Sexual Harassment: സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും: കേന്ദ്ര കായിക മന്ത്രി

WFI Sexual Harassment: ഫെഡറേഷൻ പിരിച്ചുവിടണമെന്നതുൾപ്പെടെയുള്ള ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചതിനെ തുടർന്ന് സമയവായ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണ്.  വിവാദങ്ങൾ പുകയുന്നതിനിടെ കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂർ ന്യൂഡൽഹിയിൽ തിരിച്ചെത്തി പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

Also Read: റസലിങ് ഫെഡറേഷൻ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവുമായി വനിത ഗുസ്തി താരങ്ങൾ

മാത്രമല്ല പ്രതിഷേധിക്കുന്ന താരങ്ങളെ നേരിൽ കാണുമെന്നും കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചിട്ടുണ്ട്.  ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും സംഘടനയുടെ പ്രസിഡന്റിനുമെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും താരങ്ങൾ ഗുസ്‌തി ഫെഡറേഷനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് അനുരാഗ് സിംഗ് താക്കൂർ ഔദ്യോഗിക പരിപാടിക്കായി ഹമീർപൂരിലെത്തിയത്.

Also Read: മാളവ്യയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ പുരോഗതി!

വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ്  ഒളിമ്പ്യൻമാരായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, രവി കുമാർ ദാഹിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി ഗുസ്‌തി താരങ്ങൾ ബിജെപി എംപിയും, ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രതിഷേധം നടത്തുന്നത്. ലഖ്‌നൗവിൽ നടന്ന ദേശീയ ക്യാമ്പിനിടെ ഏതാനും പരിശീലകർ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.  തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയണമെന്നും, നിരവധി സംസ്ഥാന അസോസിയേഷനുകൾക്കൊപ്പം ഡബ്ല്യുഎഫ്‌ഐ പിരിച്ചുവിടണമെന്നും സമരക്കാർ ആവശ്യപ്പെടുന്നുണ്ട്. 

Also Read: Shash Mahapursh Yogam: ഈ രാശിക്കാർക്ക് ലഭിക്കും ധനഗുണവും, സ്ഥാനമാനങ്ങളും! 

ഇതിനിടയിൽ ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട്, അൻഷു, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള ഗുസ്‌തി താരങ്ങളുടെ ഒരു സംഘം സ്‌പോർട്‌സ് സെക്രട്ടറി സുജാത ചതുർവേദി, ജോയിന്റ് സെക്രട്ടറി കുനാൽ, ഡയറക്‌ടർ ജനറൽ സായ് സന്ദീപ് പ്രധാൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ മന്ത്രാലയവുമായുള്ള കൂടിക്കാഴ്‌ചയിൽ തൃപ്‌തികരമായാ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ചർച്ചയ്ക്ക് ശേഷം സമരക്കാർ അറിയിച്ചു. 
മാത്രമല്ല സമരത്തിന് കേരളത്തിൽ നിന്നടക്കം പിന്തുണ ലഭിച്ചതായി താരങ്ങൾ അറിയിച്ചു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി സംസാരിക്കാൻ തയ്യാറാകണമെന്ന് ഇതിനിടയിൽ പിടി ഉഷ ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക് അസോസിയേഷൻ അംഗങ്ങളുമായി വിഷയം ചർച്ച ചെയ്തിരുന്നുവെന്നും  നീതി നടപ്പിലാക്കാൻ വിശദമായ അന്വേഷണം നടത്തുമെന്നും  ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനമായതായും പിടി ഉഷ അറിയിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News