FASTag Last Date: നിങ്ങളുടെ ഫാസ്റ്റ് ടാഗ് ജനുവരിക്ക് ശേഷം പ്രവർത്തിക്കാതാകാം; കാരണമറിയാം, പരിഹരിക്കാം

കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യും. ഉപയോക്താക്കൾ അവരുടെ പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 05:22 PM IST
  • പുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി നിർബന്ധമാക്കുകയാണ്
  • ഏറ്റവും പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം
  • എട്ട് കോടിയിലധികം ഉപയോക്താക്കളാണ് നിലവൽ ഫാസ്റ്റ് ടാഗിനുള്ളത്
FASTag Last Date: നിങ്ങളുടെ ഫാസ്റ്റ് ടാഗ് ജനുവരിക്ക് ശേഷം  പ്രവർത്തിക്കാതാകാം; കാരണമറിയാം, പരിഹരിക്കാം

നിങ്ങളുടെ വാഹനത്തിൻറെ ഫാസ്റ്റ് ടാഗ് ചിലപ്പോൾ ജനുവരി അവസാനം മുതൽ പ്രവർത്തിക്കതിരിക്കാൻ സാധ്യതയുണ്ട്. 2024 ജനുവരി 31 ന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏറ്റവും പുതിയ ഫാസ്റ്റ് ടാഗ്  അക്കൗണ്ട് മാത്രമേ ആക്ടീവായി ഇരിക്കു. ഇനി മുതൽ പുതിയ ഫാസ്റ്റ്ടാഗിന് കെ വൈസി ('നോ യുവർ കസ്റ്റമർ') നിർബന്ധമാക്കുകയാണ്. 

കെവൈസി ഇല്ലാത്ത ഫാസ്റ്റ് ടാഗുകൾ നിർജ്ജീവമാക്കുകയോ കരിമ്പട്ടികയിൽ പെടുത്തുകയോ ചെയ്യും. അസൗകര്യങ്ങൾ ഒഴിവാക്കാൻ, ഉപയോക്താക്കൾ അവരുടെ ഏറ്റവും പുതിയ ഫാസ്ടാഗിനായി കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകൾ നൽകുന്നതായും ശരിയായ കെവൈസി ഇല്ലാതെ ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. 

എട്ട് കോടിയിലധികം ഉപയോക്താക്കളാണ് നിലവൽ ഫാസ്റ്റ് ടാഗിനുള്ളത്. അതേസമയം രാജ്യത്ത് ഫാസ്ടാഗ് അവതരിപ്പിച്ചതോടെ ടോൾ പ്ലാസകളിലെ ശരാശരി സമയം 47 സെക്കൻഡായി കുറച്ചതായി ഇന്ത്യ ലോകബാങ്കിനെ അറിയിച്ചു.ഉപഭോക്താക്കൾ  'ഒരു വാഹനം, ഒരു ഫാസ്ടാഗ്' എന്ന നയം പിന്തുടരുകയും അതാത് ബാങ്കുകൾ വഴി മുമ്പ് നൽകിയ ഫാസ്ടാഗുകൾ ഉപേക്ഷിക്കുകയും വേണമെന്ന് ദേശീയപാത മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. സഹായത്തിനോ അന്വേഷണത്തിനോ ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ടോൾ പ്ലാസകളുമായോ അതത് ബാങ്കുകൾ നൽകുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുമായോ ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News