Zomato Delivery Issue: വെജിറ്റേറിയൻ ഭക്ഷണം പറഞ്ഞ ഉപഭോക്താവിന് നോൺ-വെജ് നൽകി; സൊമാറ്റയ്ക്കും മക്ഡോണാൾഡിനും പിഴ

സൊമാറ്റോയിൽ നിന്നും മക്ഡോണാൾഡിൽ നിന്നും ഒരേ സമയം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് പണി കിട്ടിയത്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 12:35 PM IST
  • പിഴയും വ്യവഹാര ചെലവുകളും സൊമാറ്റോയും മക്‌ഡൊണാൾഡും തമ്മിൽ തുല്യമായി പങ്കിടണമെന്ന് വിധിയിൽ പറയുന്നു
  • വെജിറ്റേറിയൻ വിഭവങ്ങൾക്ക് പകരം നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ വന്നതോടെയാണ് ഉപഭോക്താവ് പരാതി നൽകിയത്
  • തെറ്റായ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് മുൻപും കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്
Zomato Delivery Issue: വെജിറ്റേറിയൻ ഭക്ഷണം പറഞ്ഞ ഉപഭോക്താവിന് നോൺ-വെജ് നൽകി; സൊമാറ്റയ്ക്കും മക്ഡോണാൾഡിനും പിഴ

വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ട ഉപഭോക്താവിന് തെറ്റായി നോൺ-വെജിറ്റേറിയൻ ഓർഡർ നൽകിയതിനെ തുടർന്ന് സൊമാറ്റയ്ക്കും മക്ഡോണാൾഡിനും പിഴ ചുമത്തി . ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത് . ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് നിർദേശം.

ഇതിന് പുറമെ നടപടിക്രമങ്ങളുടെ ചിലവായി ഉപഭോക്താവിന് 5,000 രൂപ അധികമായി നൽകുകയും ചെയ്തു. വ്യവഹാര ചെലവ് വഹിക്കാൻ സാമ്പത്തിക പിഴയും വ്യവഹാര ചെലവുകളും സൊമാറ്റോയും മക്‌ഡൊണാൾഡും തമ്മിൽ തുല്യമായി പങ്കിടണമെന്ന് വിധിയിൽ പറയുന്നു . ഇത്തരം സംഭവങ്ങൾ ഫുഡ് ഡെലിവറി മേഖലയിലെ കൃത്യതക്കുറവാണ് കാണിക്കുന്നതെന്ന് ഫോറം ചൂണ്ടിക്കാട്ടി. സൊമാറ്റോയിൽ നിന്നും മക്ഡോണാൾഡിൽ നിന്നും ഒരേ സമയം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് പണി കിട്ടിയത്.

ആദ്യം ഓർഡർ ചെയ്ത വെജിറ്റേറിയൻ വിഭവങ്ങൾക്ക് പകരം നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ വന്നതോടെയാണ് ഉപഭോക്താവ് പരാതി നൽകിയത് .ഇതിനെ തുടർന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം സൊമാറ്റോയുടെയും മക്‌ഡൊണാൾഡിന്റെയും കൂട്ടുത്തരവാദിത്വത്തിൽ ഒരു വിധി പുറപ്പെടുവിച്ചത്. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്  മുൻപും കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ലഖ്‌നൗവിൽ, ഒരു ഉപഭോക്താവിന് ഓർഡർ ചെയ്ത ചില്ലി പനീറിന് പകരം ചില്ലി ചിക്കൻ നല്കിയതിന് ഒരു റെസ്റ്റോറന്റും ഡെലിവറി ഏജന്റും നിയമപരമായ പരാതി നേരിട്ടിരുന്നു.  ഓരോ ഓർഡറിന്റെയും കൃത്യത ഉറപ്പാക്കുന്നതിൽ ഭക്ഷ്യ വിതരണ സേവനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും ഉപഭോക്തൃ തർക്ക പരിഹാര ഫോറം നിർദേശം നൽകി .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News