Christmas New Year Bumper Lottery BR-95 Result 2024 : നാളെയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയിലൂടെ ഭാഗ്യശാലികളെ അറിയൻ സാധിക്കും. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഫലം പുറത്ത് വിടുക. ഒന്നാം സമ്മാനം ജേതാവിന് 20 കോടി രൂപയാണ് ലഭിക്കുക. കൂടാതെ രണ്ടും മൂന്നും ജേതാക്കൾക്കും വമ്പൻ സമ്മാനമാണ് ലഭിക്കുക. 400 രൂപ വിലയുള്ള ബമ്പറിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 400 രൂപ തന്നയാണ്. ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാനത്തുക പരിശോധിക്കാം:
ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ സമ്മാനഘടന പരിശോധിക്കാം
ഒന്നാം സമ്മാനം- 20 കോടി രൂപ, പത്ത് സീരീസുകളിൽ ഒരു ടിക്കറ്റിന് മാത്രം
സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ, ബാക്കി ഒമ്പത് സീരിസീകളിൽ നിന്നും ഒന്നാം സമ്മാനത്തിന് സമാനമായ നമ്പരുകൾക്ക് ലഭിക്കും
രണ്ടാം സമ്മാനം- ഒരു കോടി രൂപ, 20 പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക
മൂന്നാം സമ്മാനം- 10 ലക്ഷം രൂപ, 30 പേർക്കാണ് പത്ത് ലക്ഷം രൂപ വീതം ലഭിക്കുക
നാലാം സമ്മാനം- മൂന്ന് ലക്ഷം രൂപ, 20 പേർക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും
അഞ്ചാം സമ്മാനം- രണ്ട് ലക്ഷം രൂപ, അതും 20 പേർക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും
ആറാം സമ്മാനം (5000 രൂപ)
ഏഴാം സമ്മാനം (2000 രൂപ)
എട്ടാം സമ്മാനം (1000 രൂപ)
ഒമ്പതാം സമ്മാനം (500 രൂപ)
പത്താം സമ്മാനം (400 രൂപ)
3,88,840 സമ്മാനങ്ങളായിരുന്നു 2022- 23ലെ ക്രിസ്തുമസ്-പുതുവത്സര ബമ്പറിന് ഉണ്ടായിരുന്നത്. അതേസമയം ഈ വർഷം 3,02,460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്- പുതുവത്സര ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 6,99,300 സമ്മാനങ്ങളാണ്. സമ്മാനർഹമായ ടിക്കറ്റുകൾ ടിക്കറ്റുടമയുടെ തിരിച്ചറിയൽ രേഖകളും ചേർത്ത് 30 ദിവസത്തിനകം ലോട്ടറി ഓഫീസുകളിലോ സമീപത്തെ ബാങ്കുകളിലോ ഹാജരാക്കണം. അല്ലാത്തപക്ഷം ഫലം അസാധുവായി കണക്കാക്കും.
ഇവയ്ക്ക് പുറമെ ഏജന്റുമാർക്കും പ്രത്യേക ഇൻസെന്റീവ് നൽകുന്നുണ്ട് ഭാഗ്യക്കുറി വകുപ്പ്. ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവായി നൽകും. കൂടാതെ ഏറ്റവുമധികം ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും.
ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് എപ്പോൾ, എവിടെ?
നാളെ ജനുവരി 22 ബുധനാഴ്ചയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലം പുറത്ത് വിടുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടപടികൾ ആരംഭിക്കും. 2:10ന് മുമ്പായി 20 കോടി രൂപ സ്വന്തമാക്കുന്ന ഭാഗ്യശാലിയെ അറിയാൻ സാധിക്കും. ഏകദേശം 2.30-2.45 ഓടെ ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പൂർണഫലം അറിയാൻ സാധിക്കുന്നതാണ്.
ലോട്ടറി നറുക്കെടുപ്പിന്റെ തത്സമയം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ സീ മലയാളം ന്യൂസിന്റെ ബമ്പർ ലോട്ടറി തത്സമയ വിവരണത്തിലൂടെ അതിവേഗം സമ്പർണ്ണ ഫലം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. നറുക്കെടുപ്പിന് ശേഷം Keralalotteryresult.net അല്ലെങ്കിൽ www.keralalotteries.com എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലങ്ങൾ അറിയാനും സാധിക്കുന്നതാണ്. ടിക്കറ്റ് വാങ്ങിയ ഏജന്റിനെ സമീപിച്ചാലും നിങ്ങൾക്ക് നാളെ ഫലം അറിയാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.