Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; 70 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം

Kerala Lottery Result Today: 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5000 രൂപയുമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 12:01 PM IST
  • 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി മാറ്റിയെടുക്കേണ്ടതാണ്
  • 5000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും ഒരുലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിൽ മാറ്റിയെടുക്കേണ്ടതാണ്
  • ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും മാറ്റിയെടുക്കേണ്ടതാണ്
Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; 70 ലക്ഷം നേടിയ ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5000 രൂപയുമാണ്. 2000 രൂപയാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 1000 രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണമായി കൈപ്പറ്റാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി മാറ്റിയെടുക്കേണ്ടതാണ്.

5000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും ഒരുലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും മാറ്റിയെടുക്കേണ്ടതാണ്. നറുക്കെടുപ്പ് നടന്നത് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാകണം.

ALSO READ: Kerala Lottery Result 2023 : ആരാണ് ആ ഭാഗ്യവാൻ; കാരണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം. ഒമ്പത് സമ്മാനങ്ങളാണ് അക്ഷയ ഭാഗ്യക്കുറിയിലൂടെ ലഭിക്കുക. ഒന്നാം സമ്മാനം നേടുന്നവർക്ക് 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ സാധിക്കും. വകുപ്പിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നറുക്കെടുപ്പ് തത്സമയം കാണാനും ഫലം അറിയാനും അവസരം ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News