Vishu Bumper Lottery: 12 കോടിയുടെ വിഷു ബമ്പർ ആർക്ക്? അറിയാൻ മണിക്കൂറുകൾ മാത്രം; നറുക്കെടുപ്പ് നാളെ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ നാളെ, മെയ് 24നാണ് നറുക്കെടുക്കുന്നത്. കോടികൾ സ്വന്തമാക്കാൻ പോകുന്ന ആ ഭാ​ഗ്യശാലിയെ നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അറിയാനാകും. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 300 രൂപയാണ് ഈ ടിക്കറ്റിന്റെ വില. 2023ല വിഷു ബമ്പർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 12:23 PM IST
  • 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • 300 രൂപയാണ് ഈ ടിക്കറ്റിന്റെ വില.
  • 2023ല വിഷു ബമ്പർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്.
Vishu Bumper Lottery: 12 കോടിയുടെ വിഷു ബമ്പർ ആർക്ക്? അറിയാൻ മണിക്കൂറുകൾ മാത്രം; നറുക്കെടുപ്പ് നാളെ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ നാളെ, മെയ് 24നാണ് നറുക്കെടുക്കുന്നത്. കോടികൾ സ്വന്തമാക്കാൻ പോകുന്ന ആ ഭാ​ഗ്യശാലിയെ നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അറിയാനാകും. 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 300 രൂപയാണ് ഈ ടിക്കറ്റിന്റെ വില. 2023ല വിഷു ബമ്പർ VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തിയത്. 

ഒരു കോടിയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്. ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 

12 കോടി അടിച്ചാൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കും

നേരത്തെ വിഷു ബമ്പർ 10 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 12 കോടിയാണ്. കഴിഞ്ഞ വർഷം സമ്മാന ജേതാവിന് ലഭിച്ചത് 6 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 7 കോടി 20 ലക്ഷം ആയിരിക്കും. ആറ് പേർക്ക് വീതമാണ് രണ്ടാം സമ്മാനമായ 1 കോടി രൂപ കിട്ടുന്നത്. ആറ് പേർക്ക് വീതം10 ലക്ഷവും ലഭിക്കും

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. ഫലം വന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറിയുമായി ബന്ധപ്പെട്ട ഓഫിസിൽ എത്തണമെന്നാണ് ചട്ടം. കൂടുകൽ വിവരങ്ങൾക്ക് തൊട്ടടുത്ത ലോട്ടറി ഒഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Also Read: Kerala Lottery Results 2023: സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 75 ലക്ഷം

 

ഷെയറിട്ട് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

അതേസമയം ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. സ്ത്രീ ശക്തി എസ്എസ്-366 ൻ്റെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ തത്സമയം കാണാനും സാധിക്കും. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി നറുക്കെടുപ്പ് നടത്തുന്നത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News