Nirmala Sitharaman: പത്ത് വർഷമായി കേന്ദ്രസഹായം നേരിട്ട് ജനങ്ങളിലേയ്ക്ക്; അഴിമതിക്കറയില്ലെന്ന് നിർമ്മലാ സീതാരാമൻ

Vikasit Bharat Sankalp Yatra: 'വികസിത് ഭാരത് സങ്കൽപ് യാത്ര' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 08:10 PM IST
  • കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആരംഭിച്ച പദ്ധതിയാണിത്.
  • രാജ്യത്തെ എല്ലാ പൗരന്മാരിലേക്കും വികസന പദ്ധതികൾ എത്തിക്കും.
  • തിരുവനന്തപുരത്ത് മാത്രം 11500 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി.
Nirmala Sitharaman: പത്ത് വർഷമായി കേന്ദ്രസഹായം നേരിട്ട് ജനങ്ങളിലേയ്ക്ക്; അഴിമതിക്കറയില്ലെന്ന് നിർമ്മലാ സീതാരാമൻ

കേന്ദ്ര ഗവൺമെന്റിന്റെ സഹായം കഴിഞ്ഞ 10 വർഷമായി യഥാർത്ഥ ഗുണഭോക്താക്കൾക്ക് നിർബാധമെത്തുകയാണെന്ന് കേന്ദ്ര ധനകാര്യ - കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആരംഭിച്ച 'വികസിത് ഭാരത് സങ്കൽപ് യാത്ര' തിരുവനന്തപുരം, മംഗലപുരം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഴിമതിയുടെ ഒരു ആരോപണം പോലും ഇല്ലാതെ സുതാര്യമായാണ് പദ്ധതിയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

രാജ്യത്തെ എല്ലാ പൗരന്മാരിലേക്കും വേർതിരിവില്ലാതെ വികസന പദ്ധതികൾ എത്തിക്കുക എന്നതാണ് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ലക്ഷ്യം. വികസന പദ്ധതികളെ കുറിച്ച് അറിയിക്കുന്ന മോദിയുടെ ഉറപ്പിന്റെ വാഹനം രാജ്യത്തെ 2.55 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലേക്ക് എത്തുകയാണ്. 3600 നഗര പ്രദേശങ്ങളിലേക്കും ഈ വാഹനം എത്തും.  രാജ്യം മുന്നോട്ടു വെച്ച വികസിത സങ്കൽപ്പത്തിന്റെ ആശയം നാം ഓരോരുത്തരും ഉൾക്കൊള്ളണമെന്നും 2047 ലേക്കുള്ള യാത്രയിൽ നാം ഓരോരുത്തരും സംഭാവന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം തള്ളി

കേന്ദ്ര ഗവൺമെന്റ്  പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികളുടെ വിശദാംശങ്ങളും മന്ത്രി പങ്കുവെച്ചു. പി എം ഉജ്ജ്വല യോജന,  മുദ്ര ലോൺ, പി എം സ്വാനിധി തുടങ്ങി വിവിധ പദ്ധതികളിൽ കേരളത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കണക്കുകളും മന്ത്രി പങ്കു വെച്ചു. മുദ്ര ലോണിലൂടെ മാത്രം കേരളത്തിൽ 1.4 കോടി ഗുണഭോക്താക്കൾക്ക് 91200 കോടി രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്തത്. തിരുവനന്തപുരത്ത് മാത്രം 16.3 ലക്ഷം പേർക്ക് 11500 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിന്റെ ആഭിമുഖ്യത്തിൽ മംഗലപുരം റഷാജ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  പരിപാടിയിൽ വിവിധ പദ്ധതി ഗുണഭോക്താക്കൾക്കുള്ള ചെക്കുകളും ഉജ്വല യോജന ഗുണഭോക്താക്കൾക്കുള്ള ഗ്യാസ് സ്റ്റൗകളും മന്ത്രി കൈമാറി. വികസന പദ്ധതികളുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ, ചടങ്ങിൽ സംഘടിപ്പിച്ച 'മേരെ കഹാനി മേരേ സുബാനി' പരിപാടിയിൽ ഗുണഭോക്താക്കൾ പങ്കുവെച്ചു. ചടങ്ങിൽ ഇന്ത്യയുടെ വളർച്ചയോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്ന സങ്കൽപ് പ്രതിജ്ഞയും ചൊല്ലി.  വിവിധ കേന്ദ്ര വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് സമ്മേളന പരിസരത്ത് മോദിയുടെ ഉറപ്പ് വാഹനവും ഉണ്ടായിരുന്നു. 

വികസിത് സങ്കൽപ് യാത്ര ഒരുമാസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്ന പരിപാടിയുടെ തൽസമയ സംപ്രേഷണവും ചടങ്ങിൽ നടന്നു. കേരളത്തിൽ നിന്ന് കോഴിക്കോട് സ്വദേശി ധനരാജൻ, തന്റെ അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. എസ് ബി ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി, നബാർഡ് ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായർ,  ഐസിഎ ആർ കൃഷി വിജ്ഞാന കേന്ദ്രം- സീനിയർ സയന്റിസ്‌റ് ഡോ. ബിനു ജോൺ സാം, കാനറ ബാങ്ക്  ഡി ജി എം പ്രദീപ് കെ എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News