പാലക്കാടും മഞ്ചേര്വത്തും ഇന്ന് ആറ് മണിവരെ നിരോധനാജ്ഞ

സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ഇന്നലെ  745 പേര്‍ അറസ്റ്റിലായി. 628പേര്‍  കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു.   

Last Updated : Jan 4, 2019, 09:15 AM IST
പാലക്കാടും മഞ്ചേര്വത്തും ഇന്ന് ആറ് മണിവരെ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് ഇന്ന് നിരോധനാജ്ഞ. വൈകിട്ട് ആറുവരെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഹർത്താലിന്‍റെ മറവിൽ നഗരത്തിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ഇന്നലെ  745 പേര്‍ അറസ്റ്റിലായി. 628പേര്‍  കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്റയും കലക്ടർ ഡി. ബാലമുരളിയും ചേർന്നുള്ള ചർച്ചക്ക് ശേഷം കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ ഹർത്താലിന്‍റെ മറവിൽ നഗരത്തിൽ സിപിഎം വ്യാപക അക്രമങ്ങൾ നടത്തിയിരുന്നു.

രാവിലെ കർമ്മസമിതി പ്രതിഷേധത്തിന് നേരെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും വിക്ടോറിയ കോളേജിൽ നിന്നും സിപിഎമ്മുകാർ കല്ലെറിഞ്ഞു. കൂടാതെ വൈകിട്ട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന് നേരെ കല്ലേറ് നടത്തുകയും നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ബിജെപി-ആർഎസ്എസ് കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു, നഗര പരിധിയിലെ നിരവധി ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.

ഇത്തരത്തിൽ സിപിഎം നടത്തുന്ന അക്രമ തേർവാഴ്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് നഗരപരിധിയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

ഹര്‍ത്താല്‍ സമയം കഴിഞ്ഞശേഷം തിരുവനന്തപുരത്ത് മൂന്നിടങ്ങളിലെ അക്രമ സംഭവങ്ങളില്‍ ശബരിമല തീര്‍ഥാടകന്‍ അടക്കം നാലുപേര്‍ക്ക് പരുക്ക്. കളിയിക്കാവിളയിലില്‍ ശബരിമലയിലേക്ക് പോകുകയായിരുന്ന പന്ത്രണ്ട സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് പ്രശാന്ത് എന്ന തീര്‍ഥാടകന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ജെറിനും കുത്തേറ്റു. ആക്രമണ കാരണം വ്യക്തമല്ല.

Trending News