പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം 2022 ആഗസ്റ്റ് 22-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. സമ്മേളന കലണ്ടര്‍ പ്രകാരം സഭ ആകെ 10 ദിവസം സമ്മേളിച്ച് സെപ്റ്റംബര്‍ 2-ാം തീയതി പിരിയും. 2022-23 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിലേക്കായി 2022 ജൂണ്‍ 27-ാം തീയതി മുതല്‍ ചേര്‍ന്ന സഭയുടെ അഞ്ചാം സമ്മേളനം ആകെ 15 ദിവസങ്ങള്‍ സമ്മേളിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ജൂലൈ 21-ാം തീയതിയാണ് പിരിഞ്ഞത്.
അഞ്ചാം സമ്മേളന കാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിലേക്കായി ഒരു പ്രത്യേക സമ്മേളനം 2022 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുന്നതാണെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്.
എന്നാല്‍ അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതല്‍ 42 ദിവസക്കാലയളവിനുള്ളില്‍ അന്ന് നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പ്രഖ്യാപിക്കുവാന്‍ കഴിയാതെ വരികയും അവ റദ്ദാവുകയും ചെ്യതതുമൂലം ഉളവായിട്ടുള്ള അസാധാരണമായ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓര്‍ഡിനന്‍സകളുടെ സ്ഥാനത്ത് പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനു വേണ്ടിയാണ് ഈ സമ്മേളനം ഇപ്പോള്‍ അടിയന്തരമായി ചേരുന്നത്. ആറാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ആഗസ്റ്റ് 22-ാം തീയതി തിങ്കളാഴ്ച്ച ഒരു പ്രത്യേക സമ്മേളനമായിട്ടായിരിക്കും ചേരുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...