Veena George: 'നല്ല ഭക്ഷണം നാടിന്റെ അവകാശം'; 10 ദിവസത്തിൽ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍

സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 10 ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1749 പരിശോധനകള്‍ നടത്തിയതായി ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 06:58 PM IST
  • ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
  • 741 സാമ്പിളുകളാണ് ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ശേഖരിച്ചത്.
  • 58 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Veena George: 'നല്ല ഭക്ഷണം നാടിന്റെ അവകാശം'; 10 ദിവസത്തിൽ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 10 ദിവസങ്ങളിലായി ആകെ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 479 പരിശോധനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1749 പരിശോധനകളുമാണ് നടത്തിയത്.

ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. 741 സാമ്പിളുകളാണ് ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ശേഖരിച്ചത്. 58 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2546 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

Also Read: ഹിജാബിന് പകരം ഓപ്പറേഷൻ തിയേറ്ററിൽ സ‍‍ർജിക്കൽ ഹൂഡി; ചർച്ചയായി മെഡിക്കൽ വിദ്യാർഥിനികളുടെ കത്ത്; പ്രത്യേക സമിതി ചർച്ച ചെയ്യും-പ്രിൻസിപ്പാൾ

സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 10 ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1749 പരിശോധനകള്‍ നടത്തി. 278 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍, 1381 സര്‍വൈലന്‍സ് സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 146 കോമ്പൗണ്ടിംഗ് നോട്ടീസ്, 225 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 7.74 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News