സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.   

Last Updated : Apr 1, 2020, 07:26 PM IST
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് 12, എറണാകുളം 3, തിരുവനന്തപൂരം, മലപ്പുറം, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും പാലക്കാട് ഒരാൾക്കുമാണ് കോറോണ സ്ഥിരീകരിച്ചത്. 

Also read:  ഉത്തർപ്രദേശിൽ ആദ്യ corona മരണം സ്ഥിരീകരിച്ചു 

ഇതോടെ കേരളത്തിൽ കോറോണ ബാധിച്ചവരുടെ എണ്ണം 265 ആയി.   ഇതിൽ 237 പേരും ഇപ്പോൾ ചികിത്സയിലാണ്. കൂടാതെ രണ്ടിടത്ത് ഓരോരുത്തർക്ക് രോഗം ഭേദമായിട്ടുണ്ട്. 

1,64,130 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,63,508 പേർ വീടുകളിലും ബാക്കിയുള്ളവർ ആശുപതിയിലും നിരീക്ഷണത്തിൽ കഴിയുന്നു. 

Also read: ഈ ക്വാറന്റൈൻ കാലത്ത് മസാല ദോശ പരീക്ഷിച്ച് പ്രീതി സിന്റ...

ഇന്ന് മാത്രം 123 പേരെ ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയചതിൽ 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യൻ പറഞ്ഞു. 

Trending News