ഇന്ത്യയില്‍ ഇതാദ്യം; കൊറോണ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക്...

പ്ലാസന്‍റയിലൂടെയാണ് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് കൊറോണ വൈറസ് (Corona Virus) പടര്‍ന്നത്.

Last Updated : Jul 30, 2020, 03:31 PM IST
  • പൂനൈയിലെ സസ്റ്റൂണ്‍ ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ആരതി കിനികാറാണ് ഇക്കാര്യം അറിയിച്ചത്.
  • ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭാവമായതിനാല്‍ രാജ്യാന്തര ജേണലില്‍ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിക്കുമെന്നു ആരോഗ്യ വിദഗ്തര്‍ അറിയിച്ചു.
  • മഹാരാഷ്ട്രയിലെ പൂനൈയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം രോഗവ്യാപനത്തെ 'വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍' എന്നാണ് വിളിക്കുന്നത്.
ഇന്ത്യയില്‍ ഇതാദ്യം; കൊറോണ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക്...

പൂനൈ: ഇന്ത്യയില്‍ ആദ്യമായി അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് കൊറോണ പടര്‍ന്നതായി റിപ്പോര്‍ട്ട്. 

മഹാരാഷ്ട്ര(Maharashtra)യിലെ പൂനൈ(Pune)യിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം രോഗവ്യാപനത്തെ 'വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍' (Vertical Transmission) എന്നാണ് വിളിക്കുന്നത്. പ്ലാസന്‍റയിലൂടെയാണ് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് കൊറോണ വൈറസ് (Corona Virus) പടര്‍ന്നത്. 

ചെവിയിലെ പഴുപ്പ് COVID 19-ന്‍റെ പുതിയ ലക്ഷണം?

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനനത്തിന് മൂന്നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിന് രോഗം പടരുക. കുഞ്ഞിന്റെ ജനനശേഷം മുലയൂട്ടുന്നതിലൂടെയു൦ മറ്റുമാണ് സാധാരണ രോഗം പടരുക. പൂനൈയിലെ സസ്റ്റൂണ്‍ ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ആരതി കിനികാറാണ് ഇക്കാര്യം അറിയിച്ചത്.

പ്രസവത്തിന് ഒരാഴ്ച മുന്‍പ് കൊറോണ ലക്ഷണങ്ങള്‍ പ്രകടമാക്കിയ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ജനനശേഷം കുഞ്ഞിനെ പരിശോധിച്ചപ്പോള്‍ COVID 19 ഫലം പോസിറ്റീവാകുകയായിരുന്നു. പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയ കുഞ്ഞിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കടുത്ത പനിയും സൈറ്റോകൈന്‍ സ്റ്റോം ലക്ഷണങ്ങളും കാണിച്ചു. 

ഇതാണ് ആത്മവിശ്വാസം!! 101-ാം വയസ്സില്‍ കോവിഡിനെ തോല്‍പ്പിച്ച് മങ്കമ്മ

തുടര്‍ന്ന്, രണ്ടാഴ്ചയോളം കുഞ്ഞിനെ ICUയില്‍ കിടത്തേണ്ടി വന്നു. മൂന്നാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയില്‍ അമ്മയില്‍ കൂടിയ അളവിലും കുഞ്ഞില്‍ കുറഞ്ഞ അളവിലും ആന്‍റിബോഡികള്‍ കണ്ടെത്തി. 

നിലവില്‍ രോഗവിമുക്തരായ അമ്മയും കുഞ്ഞും ആശുപത്രി വിടുകയും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭാവമായത് കൊണ്ടുതന്നെ രാജ്യാന്തര ജേണലില്‍ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിക്കുമെന്നു ആരോഗ്യ വിദഗ്തര്‍ അറിയിച്ചു.

Trending News