തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചത് 7631 പേർക്കാണ്. 6685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 723 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8410 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 160 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 685 പേർക്കും, മലപ്പുറത്ത് 1399 പേർക്കും, കോഴിക്കോട് 976 പേർക്കും, കാസർഗോഡ് 251 പേർക്കും, തൃശൂർ 862 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 385 പേർക്കും , എറണാകുളം ജില്ലയിൽ 730 പേർക്ക് വീതവും, പാലക്കാട് 342 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 179 പേർക്കും, കൊല്ലം 540 പേർക്കും, കണ്ണൂർ ജില്ലയിൽ 462 പേർക്കും, കോട്ടയത്ത് 514 പേർക്കും, ഇടുക്കിയിൽ 162 പേർക്കും, വയനാട് 144 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: വിജയക്കൊടി പാറിച്ച് ഇന്ത്യ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
കൊറോണ (Covid19) ബാധമൂലമുള്ള 22 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍, പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ, ആനയറ സ്വദേശിനി സരോജം, തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍, എറണാകുളം വട്ടത്തറ സ്വദേശിനി അഗ്‌നസ് , ചിറ്റൂര്‍ സ്വദേശിനി അമൂല്യ, മൂപ്പതടം സ്വദേശി അഷ്റഫ്, പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍, തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍, തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി, പാലക്കട് കൊണ്ടൂര്‍കര സ്വദേശി അലാവി, മാതൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി, വേമ്പടി സ്വദേശി മുഹമ്മദ് റാഫി, പുതുനഗരം സ്വദേശി മുജീബ് റഹ്മാന്‍, ഒറ്റപ്പാലം സ്വദേശിനി നബീസ, ഒറ്റപ്പാലം സ്വദേശി സുന്ദരന്‍, മലപ്പുറം താനൂര്‍ സ്വദേശിനി കദീജബീവി, പരിയപുരം സ്വദേശി മൂസ, പള്ളിക്കല്‍ സ്വദേശിനി ഉമ്മാതുകുട്ടി, കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹര്‍ബാനു, കൊളത്തറ സ്വദേശിനി സൗമിനി, എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1161 ആയി.
Also read: വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജസീന്ത ആർഡേനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health Minister) സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,236 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2795 പേരെയാണ്. സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 8 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 637 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.