സംസ്ഥാനത്ത് 8253 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6468 പേർ

7084 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 939 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Written by - Ajitha Kumari | Last Updated : Oct 24, 2020, 06:27 PM IST
  • 468 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 163 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
  • കൊറോണ ബാധമൂലമുള്ള 25 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 8253 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6468 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 8253 പേർക്കാണ്.  7084 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 939 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6468 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 163 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 909 പേർക്കും,  മലപ്പുറത്ത് 719 പേർക്കും, കോഴിക്കോട് 770 പേർക്കും, കാസർഗോഡ് 200  പേർക്കും, തൃശൂർ 1086 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 706 പേർക്കും , എറണാകുളം ജില്ലയിൽ 1170 പേർക്ക് വീതവും,  പാലക്കാട് 457 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 331 പേർക്കും, കൊല്ലം 737 പേർക്കും,  കണ്ണൂർ ജില്ലയിൽ 430 പേർക്കും, കോട്ടയത്ത് 458 പേർക്കും, ഇടുക്കിയിൽ 201 പേർക്കും, വയനാട് 79 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: Bihar Election 2020: തിരഞ്ഞെടുപ്പ് ചുമതലയ്ക്കിടെ ഫഡ്നാവിസിന് covid19 

കൊറോണ (Covid19)  ബാധമൂലമുള്ള 25 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദർ രാജ്, കരമന സ്വദേശിനി നിർമ്മല, പാച്ചല്ലൂർ സ്വദേശി ഗോപകുമാർ, പൂവാർ സ്വദേശിനി അരുണ, കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരൻ നായർ, കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുധാകരൻ പിള്ള, തടിക്കാട് സ്വദേശിനി ഹവാമ്മ, കൊല്ലം സ്വദേശിനി രാധ, ആലപ്പുഴ മാന്നാർ സ്വദേശി നൂറുദ്ദീൻ, കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോൻ ജോസഫ്, കോട്ടയം സ്വദേശി ചാക്കോ മാത്യൂ, എറണാകുളം തൃകുന്നത്ത് നഗർ സ്വദേശി വർഗീസ്, കടുങ്ങല്ലൂർ സ്വദേശി പി.കെ. സോമൻ, ആലുവ സ്വദേശി കെ.വി. സെയ്ദു, തൃശൂർ പൂച്ചിണ്ണിപാടം സ്വദേശി അബു , അഴീകോട് സ്വദേശി കരീം, ചിറ്റിലപ്പള്ളി സ്വദേശി സുജൻ , മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രൻ, കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാൻ, കൊയിലാണ്ടി സ്വദേശി മുഹമ്മദ്, കണ്ണൂർ ചേലാട് സ്വദേശി ഡി. മൂർത്തി, രാമന്തളി സ്വദേശി മെഹമ്മൂദ്, ചൊക്ലി സ്വദേശി ദാസൻ, കണ്ണൂർ സ്വദേശി സി.പി. മൂസ, കാസർഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. 

Also read: viral video: ഞാൻ ടിബറ്റുകാരൻ.. ഭാരതാംബ എന്റെ സ്വന്തം അമ്മ; SFF ന്റെ ഗാനം വൈറലാകുന്നു 

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്  (Health Workers) സമ്പര്‍ക്കത്തിലൂടെ രോഗം (Covid19)  ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂർ 9 വീതം, കോഴിക്കോട് 8, കാസർഗോഡ് 6, തൃശൂർ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ്  പരിശോധിച്ചത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3429 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 16 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 8 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 624 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

More Stories

Trending News